ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ?; മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി !

മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി !

AISWARYA| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2017 (10:02 IST)
തമിഴിലും മലയാളത്തിലും സജീവമായ നടിയാണ് ഇനിയ. മമ്മൂട്ടി നായകനായി അഭിനയിച്ച പുത്തന്‍പണം എന്ന സിനിമയിലൂടെ താരം ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്ത മമ്മൂട്ടി ചിത്രത്തിലും നായികയായി അഭിനയിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ പരോള്‍ എന്ന സിനിമയിലാണ് ഇനിയ നായികയായി അഭിനയിക്കാന്‍ പോവുന്നത്.

മമ്മൂട്ടിയുടെ കൂടെ വീണ്ടും അഭിനയിക്കുന്നതിലുള്ള സന്തോഷത്തിലാണ് നടിയിപ്പോള്‍. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ഒരു കോട്ടയംകാരി അച്ചായത്തിയായ ആനി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തിലൂടെ ഇനിയയ്ക്ക് കിട്ടിയിരിക്കുന്നത്. ഒരു തനി നാടന്‍ കഥാപാത്രത്തെയാണ് സിനിമയിലൂടെ ഇനിയ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഇനിയുടെ ഭാഗങ്ങള്‍ ഏകദേശം ഷൂട്ട് ചെയ്തിരിക്കുകയാണെന്നും ഇനി പാട്ട് രംഗങ്ങള്‍ മാത്രമെ ബാക്കിയുള്ളവുമെന്നുമാണ് നടി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :