പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാനൊരു യോനിയായി മാത്രം ചുരുങ്ങിപ്പോയതായി തോന്നി; രൂക്ഷ വിമര്‍ശനവുമായി നടി

Swara Bhaskar , Deepika Padukone , Padmaavat , Sanjay Leela Bhansali , Padmavati , Padmavati Controversy ,  പദ്മാവത് , സഞ്ജയ് ലീലാ ബന്‍സാലി , സംഘപരിവാര്‍ , ദീപിക , സ്വര ഭാസ്‌ക്കര്‍ , സുപ്രീംകോടതി
സജിത്ത്| Last Updated: തിങ്കള്‍, 29 ജനുവരി 2018 (09:31 IST)
ദീപികാ പദുക്കോണ്‍ നായികയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. പദ്മാവത് എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ താന്‍ ഒരു യോനിയോളം ചുരുങ്ങിപ്പോയപോലെ തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന പല കാര്യങ്ങളും സാമൂഹിക വിരുദ്ധമാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സ്വര വ്യക്തമാക്കി.


കര്‍ണിസേന ഉള്‍പ്പെടെയുള്ള പല സംഘടനകളും ആ ചിത്രത്തിനോട് എന്തിനാണ് പ്രതിഷേധിച്ചതെന്ന കാര്യം മനസ്സിലാകുന്നില്ല. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ ഭര്‍ത്താവോ അല്ലെങ്കില്‍ സംരക്ഷകരോ മരിച്ച സ്ത്രീകള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സ്വര തന്റെ ലേഖനത്തില്‍ പറയുന്നു.

സതി, ജോഹര്‍ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ എന്തിനാണ് ഇത്ര മഹത്വവല്‍ക്കരിക്കുന്നത്. ഇത്തരം ദുരാചാരങ്ങളിലൂടെ സ്ത്രീക്ക് തുല്യത നിഷേധിക്കപ്പെടുകയും അവളുടെ വ്യക്തിത്വം ഇല്ലാതാകുകയുമാണ് ചെയ്യുന്നത്. പദ്മാവതിന്റെ ക്ലൈമാക്സിലുള്ള കൂട്ടക്കുരുതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്വര ലേഖനത്തില്‍ പറയുന്നു.

യോനിയെ ചുറ്റിപ്പറ്റിയുള്ളതല്ല ഒരു സ്ത്രീയുടെ ജീവതം. 13-ാം നൂറ്റാണ്ടില്‍ അത് അങ്ങനെയായിരുന്നിരിക്കാം. പക്ഷേ 21-ാം നൂറ്റാണ്ടില്‍ നമ്മള്‍ ഏറെ മുന്നോട്ടുപോകേണ്ടത് ആവശ്യമാണെന്നും സ്വര പറയുന്നു. നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ന്യായീകരണമുണ്ടാകും. എന്നിരുന്നാലും ഇതെല്ലാം സതി പോലുള്ള ദുരാചാരങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ബന്‍സാലിയോടായി സ്വര പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :