മമ്മൂട്ടി അത് ചെയ്യുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ പിന്‍‌മാറും, ഒരു അപൂര്‍വസൌഹൃദത്തിന്‍റെ കഥ!

ശനി, 4 നവം‌ബര്‍ 2017 (16:43 IST)

Widgets Magazine
Mammootty, Mohanlal, Kunjali Marakkar, Priyadarshan, Santosh Sivan, മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ഞാലിമരയ്ക്കാര്‍, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍

ഒരേ വിഷയത്തെ അധികരിച്ച് ഒന്നിലധികം സിനിമകള്‍ ഒരേസമയം വരുന്നത് ഇന്ത്യന്‍ സിനിമയില്‍ പുതുമയല്ല. സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതം പ്രമേയമാക്കിയൊക്കെ അത്തരം പരീക്ഷണങ്ങള്‍ ഒരേസമയം ഹിന്ദിയില്‍ നടന്നിട്ടുണ്ട്. മലയാളത്തില്‍ സമാനമായ വടക്കന്‍‌പാട്ട് പരീക്ഷണങ്ങള്‍ ഉദയായുടെ കാലത്ത് ഉണ്ടായിട്ടുണ്ട്.
 
അത്തരത്തിലൊരു കാര്യം ഉടന്‍ സംഭവിക്കുമെന്നാണ് അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ നിന്ന് ഏവരും പ്രതീക്ഷിച്ചത്. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന സബ്‌ജക്ടില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഓരോ സിനിമകള്‍ ഒരേസമയം. സന്തോഷ് ശിവന്‍റെയും പ്രിയദര്‍ശന്‍റെയും സംവിധാനത്തില്‍. എന്നാല്‍ അത്തരത്തില്‍ ഒരു മത്സരം ഉണ്ടാവില്ലെന്ന് ഉറപ്പായി.
 
മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായി ഒരു പ്രൊജക്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ആ വിഷയത്തില്‍ മറ്റൊരു സിനിമ വേണ്ട എന്ന നിലപാടിലാണ് മോഹന്‍ലാല്‍. ഇനി അങ്ങനെയൊരു സിനിമ മോഹന്‍ലാലിനെ നായകനാക്കി ചെയ്യില്ലെന്ന് പ്രിയദര്‍ശനും അറിയിച്ചുകഴിഞ്ഞു.
 
മറ്റ് ഭാഷകളിലേതുപോലെ സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ശത്രുതയോളം വളരുന്ന മത്സരം മലയാളത്തിലില്ല. മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ത്ഥ സുഹൃത്തുക്കലാണ്. സന്തോഷ് ശിവനും പ്രിയദര്‍ശനും അങ്ങനെതന്നെ. അതുകൊണ്ട് ഒരാള്‍ക്ക് ദോഷമുണ്ടാകുന്നതൊന്നും അടുത്തയാള്‍ ചെയ്യില്ല.
 
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ മലയാള സിനിമയുടെ മുഴുവന്‍ കുഞ്ഞാലിമരയ്ക്കാര്‍ ആയിരിക്കും. മോഹന്‍ലാലും പ്രിയദര്‍ശനും ആ സിനിമയ്ക്ക് പിന്തുണയുമായി ഉണ്ടാവും. കാത്തിരിക്കാം, ലോകത്തിന് മുന്നിലേക്ക് കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി അവതരിക്കുന്ന ആ ദിവസത്തിനായി...Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാര്‍ പ്രിയദര്‍ശന്‍ സന്തോഷ് ശിവന്‍ Priyadarshan Mammootty Mohanlal Santosh Sivan Kunjali Marakkar

Widgets Magazine

സിനിമ

news

ഒടിയന്‍ 75 കോടി, കുഞ്ഞാലിമരയ്ക്കാര്‍ 300 കോടി, രണ്ടാമൂഴം 1000 കോടി! - ആരുതകര്‍ക്കും മോഹന്‍ലാലിന്‍റെ ഈ റെക്കോര്‍ഡുകള്‍ ?

ബജറ്റിന്‍റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തുതന്നെ ...

news

മലയാള സിനിമയിൽ ഇതാദ്യം! ആ റെക്കോർഡ് ഇനി മമ്മൂട്ടിക്ക് സ്വന്തം!

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രം ...

news

സസ്പെൻസുകൾ അവസാനിക്കുന്നില്ല, യെന്തിരൻ 2വിൽ വില്ലൻ അക്ഷയ് കുമാർ അല്ല!

സ്റ്റൈൽമന്നൻ രജനികാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ സസ്പെൻസുകൾ ...

news

പ്രണവിന്റെ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ...

Widgets Magazine