ദുല്‍ഖറിന് അമല്‍നീരദിന്റെ പിറന്നാള്‍ സമ്മാനം; പേര് പറയാതെ ആരാധകര്‍ക്ക് സസ്‌പെന്‍സ്

ദുല്‍ഖറിന് അമല്‍നീരദിന്റെ പിറന്നാള്‍ സമ്മാനം; പേര് പറയാതെ ആരാധകര്‍ക്ക് സസ്‌പെന്‍സ്

priyanka| Last Updated: വ്യാഴം, 28 ജൂലൈ 2016 (11:31 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് എന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയത്തിനും കോമഡിയ്ക്കും പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ കാര്‍ത്തിക മുരളീധരനാണ് നായിക. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദറാണ്. അമല്‍നീരദിന്റെ ഛായാഗ്രഹണ സഹായി രണദിവെ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.





ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :