മോഹൻലാലിന്റെ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്!

ഞായര്‍, 4 ഫെബ്രുവരി 2018 (11:53 IST)

അജോയ് വര്‍മ സംവിധാനം ചെയ്ത് നായകനാകുന്ന നീരാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന പ്രേക്ഷകരെയും അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നീരാളിക്കൈകള്‍ പോലെ വരിഞ്ഞുമുറുക്കുന്ന ത്രില്ലറാണ്.
 
ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ തന്നെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയും മറ്റ് പ്രൊജക്ടുകള്‍ മാറ്റിവച്ച് നീരാളിക്കായി സമയം കണ്ടെത്തുകയുമായിരുന്നു. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
 
മുംബൈയില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സാജു തോമസ് ആണ്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും. 
 
മുംബൈ, സതര, മംഗോളിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മെയ് 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനുമായിരിക്കും. ബോളിവുഡിലെ മുന്‍ നിര ടീമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഷാരൂഖിനേയും ബിഗ് ബിയേയും വെല്ലുവിളിച്ച് ആമിർ ഖാൻ!

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്‍’ എന്ന പുതിയ ചിത്രത്തിന് സപ്പോര്‍ട്ട് ...

news

‘ജാക്കി’യില്‍ ലാലേട്ടനും പ്രണവും തമ്മില്‍ കാണുന്നതുപോലെ ബിലാലില്‍ മമ്മുക്കയും ദുല്‍ക്കറും കണ്ടുമുട്ടും!

മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്ബിനേഷനാണ്. അതേ, മലയാളത്തിന് 'ബിഗ്ബി' ...

news

ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്

പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന മഹാനടനാണ് മോഹന്‍‌ലാല്‍. അഭിനയമികവിനൊപ്പം സാഹസിക ...

news

'അച്ഛന്റെ തള്ള് മകനും കിട്ടി'- അഞ്ചാം ദിവസം 25ന്റെ ഫ്ലക്സ് വെച്ച ആദിക്ക് ട്രോൾ പൂരം!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജനുവരി 26നാണ് ...

Widgets Magazine