ശോഭനയ്ക്ക് ചെയ്യാൻ കഴിയാത്തത് 'നാഗവല്ലി' ചെയ്തു! മലയാളികൾക്ക് ഇന്നും അറിയാത്ത ആ രഹസ്യം ഫാസിൽ വെളിപ്പെടുത്തുന്നു!...

ആ രംഗം ചിത്രീകരിക്കുമ്പോൾ ശോഭന വളരെ നേർവസായിരുന്നു - മലയാളികൾക്ക് ഇന്നും അറിയാത്ത ആ രഹസ്യം!

aparna shaji| Last Modified വ്യാഴം, 19 ജനുവരി 2017 (09:45 IST)
മധു മുട്ടത്തിന്‍റെ ഭാവനയില്‍ നിന്ന് വിരിഞ്ഞ ‘നാഗവല്ലി’ എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴ് എന്ന കണ്ടവര്‍ മറക്കുകയില്ല. മോഹന്‍‌ലാല്‍, ശോഭന, സുരേഷ്‌ഗോപി എന്നിവര്‍ മത്സരിച്ചഭിനയിച്ച ഫാസിലിന്‍റെ മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റുകളിലൊന്നാണ്. അപൂര്‍വചാരുതയോടെ അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം ഒട്ടൊന്നുമല്ല പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. കേരളക്കരയില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച ഈ സിനിമ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളില്‍ അനായാസ സഞ്ചാരം നടത്തിയ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

എല്ലാവർക്കും ഇഷ്ടപെട്ട സീനുകളിൽ ഒന്നാണ് 'വിടമാട്ടേ... നീയെന്നെ ഇങ്കെയിരുന്ത് എങ്കെയും പോക വിടമാട്ടേ'... ഒറ്റക്കൈകൊണ്ട് ശോഭന കട്ടിൽ പൊക്കുന്ന രംഗം പ്രേക്ഷകർ ആകാംഷയോടേയും അത്ഭുതത്തോടെയുമാണ് കണ്ടത്. അതിനു പിന്നിലെ രഹസ്യമെന്താണെന്ന് എല്ലാവരും ചിന്തിച്ചിട്ടുണ്ട്. തന്നെ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. മണിച്ചിത്രത്താഴും മറ്റ് ഓർമ്മകളും എന്ന പുസ്തകത്തിൽ ആ രംഗത്തേ കുറിച്ചും അതിനുപിന്നിലെ 'കൈകളെ' കുറിച്ചും ഫാസിൽ പറയുന്നതിങ്ങനെ.

അതിവൈകാരികമായ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ശോഭന വളരെ നേര്‍വസായിരുന്നു. കട്ടില്‍ ഉയര്‍ത്താനാകുമോ എന്ന ആശങ്ക വേറേയും. വളരെ ടെന്‍ഷനോടെ നിന്ന ശോഭന പല തവണ ആ സീന്‍ എന്നെ കൊണ്ടു വായിപ്പിച്ചു. ഇന്നേയ്ക്കു ദുര്‍ഗാഷ്ടമി എന്നു പറയുന്ന ഭാഗം എന്നെ കൊണ്ട് അഭിനയിപ്പിച്ചു കാണിക്കുകയും ചെയ്തു. തന്റെ ഓരോ ചലനങ്ങളും ശോഭന ഒപ്പിയെടുത്തു എന്നും പുസ്തകത്തില്‍ ഫാസില്‍ പറയുന്നു.

തനിക്ക് ഈ കട്ടില്‍ ഒറ്റയ്ക്കു പൊക്കാനാകില്ല എന്ന് അഭിനയത്തിനു മുന്നോടിയായി ശോഭന പറഞ്ഞിരുന്നു. നാഗവല്ലിയായി മാറിക്കഴിയുമ്പോള്‍ കാട്ടില്‍ താനേ പൊക്കിക്കൊളും എന്നു പറഞ്ഞപ്പോള്‍ എന്നെ ആകാംഷയോടെ നോക്കിയാണു ശോഭന ടച്ചപ്പിന് പോയത്. പിന്നീട് ഡയലോഗ് പറഞ്ഞു റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ ഞാന്‍ ഒരു കൈ കൊണ്ടു കട്ടില്‍ പൊക്കുന്നതു കണ്ട് അമ്പരന്നു ശോഭന മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കി.

ഒടുവില്‍ ശോഭന വന്നു കട്ടിലിനടയില്‍ നോക്കിയപ്പോഴാണു സെറ്റ് അസിസ്റ്റന്റായ അലിയെ കണ്ടത്. അലിയുടെ സഹായത്തോടെയായിരുന്നു ഒറ്റകൈ കൊണ്ട് ആ കട്ടില്‍ പൊക്കിയത്. പിന്നീട് താന്‍ നിര്‍ദേശം നല്‍കിയതിനേക്കാള്‍ വളരെ മനോഹരമായിട്ട് ശോഭന ആ രംഗത്തെ അനശ്വരമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :