മണിരത്നത്തിന്റെ വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയത് ഇക്കാരണങ്ങളാല്‍

ചെന്നൈ, വെള്ളി, 2 ഫെബ്രുവരി 2018 (15:47 IST)

  fahadh faasil , vijay sethupathi , simbu , mani ratnam , jyothika , ഫഹദ് ഫാസില്‍ , വേലൈക്കാരന്‍ , വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരലി , മോഹന്‍ രാജ , മണിരത്നം

മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. അഭിനയ മികവിനൊപ്പം നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയാണ് മറ്റു നടന്മാരില്‍ നിന്നും ഫഹദിനെ വ്യത്യസ്ഥനാക്കുന്നത്.

മോഹന്‍ രാജ സംവിധാനം ചെയ്‌ത വേലൈക്കാരനില്‍ ശൈവകാര്‍ത്തികയനൊപ്പം തിളക്കമാര്‍ന്ന വേഷമാണ് ഫഹദ് കൈകാര്യം ചെയ്‌തത്. ഇതോടെ തമിഴ്‌സിനിമാ ലോകത്തും ഫഹദിന്റെ സ്‌റ്റാര്‍ വാല്യൂ കുതിച്ചുയര്‍ന്നു.

എന്നാല്‍, മോളിവുഡിനെയും കോളിവുഡിനെയും ഞെട്ടിപ്പിച്ച റിപ്പോര്‍ട്ടുകളാണ് ഫഹദിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്നത്. സൂപ്പര്‍ താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പ്രതിഫലത്തെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് ഹഹദ് മണിരത്നം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് തമിഴ്‌ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, നിലവിലെ തിരക്കുകള്‍ മൂലമാണ് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എആര്‍ റഹ്‌മാര്‍ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ സന്തോഷ് ശിവനാണ്. അതേസമയം, ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. മണിരത്നം സംവിധാനം ചെയ്‌ത കാട്ര് വെളിയിടെയിലെ നായികയാണ് അതിഥി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂക്കയുടെ അനുഗ്രഹവും ദുൽഖറിന്റെ വാക്കുകളും മറക്കാനാകില്ല: സുചിത്ര മോഹൻലാൽ പറയുന്നു

പ്രണവ് മോഹൻലാൽ നായകനായ 'ആദി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു ...

news

2017ൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ മലയാളം പടങ്ങൾ

2017ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ എറ്റവും അധികം ടിക്കറ്റ് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ ...

news

പേരൻപ് ഒരു അവാർഡ് പടമല്ല, ബുദ്ധിജീവികളായി വന്നിരിക്കേണ്ട! - വൈറലായി വാക്കുകൾ

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ ...

news

നല്ല റോളുണ്ടെന്ന് പറഞ്ഞായിരിക്കും വിളിക്കുക; പക്ഷേ അവരുടെ ആവശ്യം മറ്റൊന്നായിരിക്കും - യുവനടിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍ !

നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി സാധിക വീണ്ടും സിനിമയിലേയ്ക്കു തിരിച്ചെത്തിയത്. ബ്രേക്കിംഗ് ...

Widgets Magazine