‘ദേഷ്യപ്പെടുന്ന് കേട്ടോ, ഡേയ് വേറെന്തെങ്കിലുമൊക്കെ കാണിക്ക്’; സ്വന്തം സിനിമകളുടെ പേര് പറയാൻ കഷ്ടപ്പെടുന്ന ലാലേട്ടനും പൃഥ്വിയും- വീഡിയോ കാണാം

Last Updated: ബുധന്‍, 12 ജൂണ്‍ 2019 (14:43 IST)
സിനിമകളുടെ പേര് മൂകാഭിനയത്തിലൂടെ കാണിക്കുകയും മറ്റേ വ്യക്തി അത് കറക്ടായി പറയുകയും ചെയ്യുന്ന കളി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയമാണ്. നമ്മുടെ ഇഷ്ടതാരങ്ങളായ മോഹൻലാലും പൃഥ്വിരാജും അത്തരമൊരു കളി കളിച്ചിരിക്കുകയാണ്.

ലൂസിഫർ എന്ന ചിത്രത്തിന്റെ വിജയാഘോഷവേളയിലായിരുന്നു സംഭവം. ക്ലബ് എഫ് എമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവതാരക ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ ഇരുവരും സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. സ്വന്തം ചിത്രങ്ങളുടെ പേര് പറയാൻ രണ്ടുപേരും പെടുന്ന കഷ്ടപാട് കാണാൻ തന്നെ രസമുണ്ട്. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :