എല്ലോയില്‍ മമ്മൂട്ടി അക്കൌണ്ട് തുടങ്ങി

കൊച്ചി| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (13:34 IST)

ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തി വളരുന്ന എല്ലോയില്‍ സുപ്പര്‍സ്റ്റാര്‍ മമ്മൂട്ടി അക്കൌണ്ട് തുടങ്ങി. തന്റെ അക്കൌണ്ടില്‍
രാജാധിരാജയുടെ പോസ്റ്ററാണ് കവറായി
ഉപയോഗിച്ചിരിക്കുന്നത്.ഹായ് എല്ലോ എന്ന സന്ദേശമാണ് മമ്മൂട്ടി ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലോയില്‍
നിലവില്‍ 29 ഫോളോവേഴ്സാണ്
മമ്മൂട്ടിയ്ക്കുള്ളത്.

സോഷ്യല്‍ മീഡിയ രംഗത്തെ ഭീമനായ ഫേസ്ബുക്കിന് എല്ലോ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത് കഴിഞ്ഞ ആഴ്ച തന്നെ എല്ലോയില്‍ അംഗത്വമെടുക്കാന്‍ മണിക്കൂറില്‍ ഏകദേശം 35,000 റിക്വസ്റ്റുകള്‍ എല്ലോയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യമില്ലാത്ത സൗഹൃദകൂട്ടായ്മയെന്നു തുറന്നു പ്രഖ്യാപിച്ചാണ് എല്ലോ രംഗത്തെത്തിയിരിക്കുന്നത്.പക്ഷേ മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് പോലെ എളുപ്പത്തില്‍ അംഗത്വം എടുക്കാനാവില്ല.നിലവിലുള്ള അംഗങ്ങളുടെ ക്ഷണം ലഭിച്ചാല്‍ മാത്രമേ എല്ലോയില്‍ അംഗത്തെമെടുക്കാന്‍ സാധിക്കുകയുള്ളു.

എല്ലോയുടെ സ്ഥാപകന്‍ റോബോട്ടുകളുടെയും സൈക്കിളുകളുടെയും നിര്‍മാതാവായ പോള്‍ ബുഡ്‌നിട്‌സ് ആണ്.ഫേസ്ബുക്കിനേയും ട്വിറ്ററിനേയും മടുത്തവരെയാണ് എല്ലോ ലക്ഷ്യമിടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :