രാജകുമാരനായി മമ്മൂട്ടി വരുന്നു, ചിലതെല്ലാം പഠിപ്പിക്കാൻ!

തിങ്കള്‍, 6 ഫെബ്രുവരി 2017 (11:17 IST)

Widgets Magazine

രാജയെന്ന് കേൾക്കുമ്പോൾ മമ്മൂട്ടി ആരാധകരുടെ മനസ്സിലേക്ക് ഒരുപിടി കഥാപാത്രങ്ങളും ചിത്രങ്ങളും മിന്നിമറയുമെന്ന് ഉറപ്പ്. രാജമാണിക്യവും പോക്കിരിരാജയും രാജാധിരാജയും ഇനി വരാനിരിക്കുന്ന രാജാ 2വും. ഈ സിനിമകൾ എല്ലാം വിജയമായിരുന്നു. അടുത്തതായി വരുന്നതും രാജയാണ്. രാജകുമാരൻ!
 
മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലും രാജയുണ്ട്. മുഴുവൻ പേര് കെ രാജകുമാരൻ. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന രാജകുമാരന്‍. എറണാകുളത്ത് നടക്കുന്ന അധ്യാപന ശില്‍പ്പശാലയില്‍ രാജകുമാരന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതാണ് കഥ.
 
ആദ്യ ചിത്രമായ സെവന്‍ത് ഡേ ത്രില്ലറായിരുന്നുവെങ്കില്‍ ഇക്കുറി ഫാമിലി എന്റര്‍ടെയിനറാണ് ശ്യാം ധര്‍ ഒരുക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം. ദീപ്തി സതിയും ആശാ ശരതുമാണ് നായികമാരായി എത്തുന്നത്. ഈ വര്‍ഷം തന്നെ മമ്മൂട്ടി കോളേജ് അധ്യാപകനായി വേഷമിടുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഉദയകൃഷ്ണയുടെ രചനയില്‍ അജയ് വാസുദേവ് ആണ് ഈ സംവിധാനം ചെയ്യുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി രാജ സിനിമ ശ്യാംധർ Mammootty Raja Movie Shyamdhar

Widgets Magazine

സിനിമ

news

മഹേഷിന്റെ മധുരപ്രതികാരത്തിന് ഒരു വയസ്സ്; ആരും ശ്രദ്ധിക്കാത്ത വിസ്മയങ്ങൾ ചിത്രത്തിൽ ഇപ്പോഴുമുണ്ട്!

മഹേഷിന്റെ പ്രതികാരം - ഫഹദ് ഫാസിലിന്റെ മാത്രമല്ല, ദിലീഷ് പോത്തന്റെയും കരിയറിലെ ബെസ്റ്റ് ...

news

പ്രസംഗം നിർത്താൻ സംഘാടകർ, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയൻ; മണി അനുസ്മരണത്തിൽ നടന്നത് നാടകീയ രംഗങ്ങൾ

മുഖ്യപ്രഭാഷണം നടത്തവേ സംവിധായകൻ വിനയനോട് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. ...

news

ടൊവിനോ ആളു ചില്ലറക്കാരനല്ല, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി ഉണ്ട്!

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരേ പ്രതിഷേധിച്ച നടന്‍ അലന്‍സിയറിന് ...

news

ഒരു വലിയ നടന്റെ മകനാണെന്ന ഭാവമില്ലാത്തയാളാണ് ദുൽഖറെന്ന് ഐശ്വര്യ

ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് ഒരു മറുനാടൻ സുന്ദരിയെ കൂടി ലഭിച്ചിരിക്കുകയാണ്. ...

Widgets Magazine