വാപ്പച്ചിയെ മിസ് ചെയ്യുമ്പോഴൊക്കെ ബിഗ് ബി കാണും: ദുൽഖർ

ചൊവ്വ, 28 നവം‌ബര്‍ 2017 (08:12 IST)

മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി വരികയാണ്. ചിത്രത്തിൽ ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അമൽ നീരദ് തന്നെ ഈ വാർത്ത നിഷേധിച്ചിരുന്നു. ഇപ്പോഴിതാ, ബിലാലിൽ താൻ ഇല്ലെന്ന് ദുൽഖറും വ്യക്തമാക്കിയിരിക്കുകയാണ്. 
 
'ഞാൻ ആ സിനിമയിൽ ഇല്ല. എന്നാൽ, അതിന്റെ ഓഡിഷന് പോയി നിൽക്കാൻ ആഗ്രഹമുണ്ട്. എന്റെ ദുബായ് ജീവിതവുമായി ഏറെ ബന്ധമു‌ള്ള സിനിമയാണ് ബിഗ്ബി. ഇവിടെ വർക്കിനായി വരുന്ന സമയത്താണ് ബിഗ് ബി റിലീസ് ചെയ്യുന്നത്. വാപ്പച്ചിയേയും കുടുംബത്തേയും മിസ് ചെയ്യുമ്പോഴൊക്കെ ബിഗ് ബിയുടെ ഡി വി ഡി ഇട്ട് കാണുമായിരുന്നു. - ദുബായില്‍ നടന്ന ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ദുല്‍ഖര്‍ പറഞ്ഞു. 
 
ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ബിലാലിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്റെ ‘പൊക്കിള്‍’ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് സ്വപ്നത്തില്‍‌പോലും കരുതിയില്ല !; അമല പോള്‍ പറയുന്നു

വിവാഹ മോചനം നേടിയ ശേഷമാണ് അമല പോള്‍ അല്പമധികം ഗ്ലാമറസ്സായതെന്ന കാര്യത്തില്‍ ആര്‍ക്കും ...

news

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറെ ഓര്‍മ്മയുണ്ടോ ? ഇപ്പോഴത്തെ കോലം ഒന്നു കാണേണ്ടതു തന്നെ !

മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് വിയറ്റ്‌നാം കോളനി. ...

news

ദി കിംഗിന്‍റെ റീമേക്കില്‍ ദുല്‍ക്കര്‍ അഭിനയിക്കില്ല!

അലക്സാണ്ടറുടെ മകന്‍ വെറും ഐ എ എസുകാരന്‍ മാത്രമല്ല. ആവശ്യം വന്നാല്‍ മുണ്ട് മാടിക്കുത്തി ...

news

‘തന്റെ ‘ജൂലി 2’ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കും, അതിന് ഒരു കാരണമുണ്ട്’; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ...

Widgets Magazine