പ്രാണയിലെ ആ വലിയ സർപ്രൈസ് ദുൽഖർ സൽമാൻ! - സ്ഥിരീകരിച്ച് താരം

Last Modified വെള്ളി, 11 ജനുവരി 2019 (10:30 IST)
ഇന്ത്യൻ സിനിമയിൽ വിസ്മയമാകാൻ ഒരുങ്ങുകയാണ് വി കെ പ്രകാശിന്റെ പ്രാണ. ലോകത്താദ്യമായി സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ് പ്രാണ. ഈ ശബ്ദത്തിനു പിന്നിൽ മലയാളികളുടേയും ഇന്ത്യൻ സിനിമയുടെയും അഭിമാനമായ റസൂൽ പൂക്കുട്ടിയാണ്.

ഇതിനൊപ്പം മറ്റൊരു വലിയ സർപ്രൈസ് കൂടി ഉണ്ട് . പ്രാണയുടെ ഭാഗമാകുന്നു. ഒരേയൊരു അഭിനേതാവ് മാത്രമാണ് സിനിമയിൽ ഉള്ളത്. അത് നിത്യ മേനോൻ ആണ്. പക്ഷെ താനും വളരെ ചെറുതായ രീതിയിൽ പ്രാണയുടെ ഭാഗമാകുന്നുവെന്നു ദുൽഖർ വ്യക്തമാക്കിയിരുന്നു.

വി കെ പ്രകാശിനും നിത്യ മേനോനും പ്രാണയുടെ ടീമിനും ആശംസകൾ അറിയിക്കുന്നതിനൊപ്പം താനും ഇതിന്റെ ഭാഗമാണ് എന്ന് ദുൽഖർ പറഞ്ഞത്. അതേസമയം, എന്താണ് തന്റെ റോൾ എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
സസ്പെൻസ് ത്രില്ലറായ പ്രാണയിൽ ഒരു സർപ്രൈസ് ആയിരിക്കും ദുൽഖർ സൽമാൻ എന്ന് ഉറപ്പാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :