“നീ പിറന്നത് സൂപ്പര്‍സ്‌റ്റാറാകാന്‍”; പ്രണവിന് ആശംസയുമായി ദുല്‍ഖര്‍

കൊച്ചി, വ്യാഴം, 25 ജനുവരി 2018 (14:09 IST)

ആദ്യ ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രണവ് മോഹന്‍ലാലിന് ആശംസയുമായി സുഹൃത്തും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍.

പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ആദി നാളെ തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കിലൂടെ ആശംസയുമായി എത്തിയിരിക്കുന്നത്.

“പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷെ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണ്. ചെറുപ്പം മുതലെ നമ്മൾ തമ്മിൽ വലിയൊരു സ്നേഹബന്ധമുണ്ട്. നിന്നെ കണ്ട അന്ന് മുതൽ. നിനക്ക് ഏഴ് വയസുള്ളപ്പോൾ സ്കൂളിൽ പഠിക്കുമ്പോഴാണ് നമ്മൾ അടുത്ത കൂട്ടുകാരാകുന്നത്. നീ എന്റെ കുഞ്ഞ് അനുജനാണ്. നിന്റെ വളർച്ചയുടെ ഓരോ ചുവടിലും ഞാൻ ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്”- എന്നും ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രണവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ മോഹൻലാലിന്റെ മഹാഭാഗ്യം; പോസ്റ്റ് വൈറല്‍

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ‘ആദി’ വെള്ളിയാഴ്ച റിലീസ് ...

news

‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ...

news

സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

news

കട്ടപ്പനയിലെ ഹൃത്വിക് റോഷനുമായി ധനുഷ് എത്തുന്നു!

ഷങ്കറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഷങ്കറിന് കഴിയുന്നു. ...

Widgets Magazine