‘നിങ്ങളുടെ കൂവലുകള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു’; ‘സോളോ’യെ കൊല്ലരുതെന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (09:41 IST)

mollywood, malayala cinema, solo, movie, cinema, dulquer salmaan, bejoy nambiar, neha sharma, ബിജോയ് നമ്പ്യാര്‍, ദുല്‍ഖര്‍ സല്‍മാന്‍, മോളിവുഡ്, മലയാള സിനിമ, സോലോ, ടീസര്‍, സോളോ

കൂവിയും ഡീഗ്രേഡ് ചെയ്തും തന്റെ ഏറ്റവും പുതിയ ചിത്രമായ 'സോളോ'യെ കൊല്ലരുതെന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സ്വപ്‌നസമാനമായ ചിത്രമാണ് സോളോ. ആ ചിത്രത്തിനായി തന്റെ ആത്മാവും ഹൃദയവും നല്‍കി. ചോര നീരാക്കിയാണ് തങ്ങള്‍ വളരെ ചെറിയ ഒരു ബജറ്റില്‍ ആ ചിത്രം പൂര്‍ത്തിയാക്കിയതെന്നും ദുല്‍ഖര്‍ പറയുന്നു.
 
എന്തിനുവേണ്ടിയാണ് സോളോ ചെയ്തതെന്നും ആ ചിത്രം ഒഴിവാക്കാമായിരുന്നില്ലേയെന്നും പലരും തന്നോട് ചോദിക്കുന്നുണ്ട്. വാര്‍ത്താ ലേഖനങ്ങളായാലും കണ്ടുമുട്ടുന്ന ആളുകളായാലും കാണുന്ന സിനിമകളായാലും വായിക്കുന്ന പുസ്തങ്ങളായാലും അതില്‍ നിന്നെല്ലാം കഥകള്‍ തെരയുന്ന ആളാണ് താനെന്നും വ്യത്യസ്തയും പരീക്ഷണവുമാണ് താന്‍ന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.  
 
ഏതു കഥയും പറയാന്‍ തക്ക ധൈര്യം എന്റെ എല്ലാ പ്രേക്ഷകരും എല്ലായ്പ്പോളും നല്‍കുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഒരുപാടിഷ്ടത്തോടെ ചെയ്ത സോളോയിലെ രുദ്ര എന്ന തന്റെ കഥാപത്രത്തേയും കഥയെയും പരിഹസിക്കുകയും കൂവുകയും ചെയ്യുമ്പോള്‍ തങ്ങളുടെ എല്ലാവരുടെയും ഹൃദയം തകരുകയാണ്. മാത്രമല്ല അത് തങ്ങളുടെ വീര്യത്തെകൂടിയാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങളോട് യാചിക്കുന്നു... സോളോയെ കൊല്ലരുത് - ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.  
 
തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ കൂടെയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാണത്തിലോ മറ്റോ പങ്കാളികളാകാത്തവര്‍ അത് മുറിച്ചുമാറ്റുന്നതും കൂട്ടിക്കുഴയ്ക്കുന്നതുമുള്‍പെടെ ചെയ്യുന്നതെല്ലാം ചിത്രത്തെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബിജോയ് നമ്പ്യാര്‍ ദുല്‍ഖര്‍ സല്‍മാന്‍ മോളിവുഡ് മലയാള സിനിമ സോലോ ടീസര്‍ സോളോ Cinema Mollywood Solo Movie Neha Sharma Malayala Cinema Dulquer Salmaan Bejoy Nambiar

സിനിമ

news

വെളിപാടിന്‍റെ പുസ്തകം ഒരു പരാജയമാണോ?

ഏറെ പ്രതീക്ഷ നല്‍കിയാണ് ആ സിനിമ റിലീസായത് - വെളിപാടിന്‍റെ പുസ്തകം. ലാല്‍ ജോസും ...

news

മമ്മൂട്ടി വയനാട്ടിൽ, ഒരു നോക്ക് കാണാൻ ആയിരങ്ങൾ! - വീഡിയോ

ജോയ് മാത്യു തിരക്കഥയെഴുതുന്ന 'അങ്കിൾ' എന്ന ചിത്രത്തിന്റെ ചിത്രീകരണഭാഗമായി മെഗാസ്റ്റാർ ...

news

'ആർക്കും ക്ഷമിക്കാൻ പറ്റാത്ത ക്രൂരനായ വില്ലനായി അഭിനയിക്കണം' - അതായിരുന്നു തന്റെ ആഗ്രഹമെന്ന് ദുൽഖർ

യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ സോളോ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി ...

news

'പാറൂസ്, നീ ഞങ്ങൾക്ക് മാത്രകയാണ്' - പാർവതിയെ പുകഴ്ത്തി റിമ കല്ലിങ്കൽ

മലയാളികളുടെ അഭിമാന താരമായ പാർവതി നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ ...