രജനികാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍

  rajanikanth , director seeman , tamil cinema , സീമാൻ , രജനികാന്ത് , കാമരാജ്
ചെന്നൈ| Last Updated: ശനി, 2 ഫെബ്രുവരി 2019 (08:22 IST)
നടൻ രജനികാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴർ കക്ഷി നേതാവുകൂടിയായ സീമാൻ.

കുറച്ചു സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ല. ഇവരെ അഭിനേതാവ് എന്നു മാത്രം വിളിക്കണം. ജനങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കൾ. രജനിയെ നേതാവെന്നു വിളിക്കുന്നവരെ പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. അതിനാല്‍ കൊന്നുകളയുകയാണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു.

ഒരു താരം നേതാവാകുന്നത് തിയേറ്ററുകളില്‍ മാത്രമാണ്. ടെലിവിഷൻ പരിപാടികളില്‍ പോലും പലരും തലൈവർ
എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം. രജനിയെ നേതാവെന്നു വിളിച്ചാൽ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :