ആരാധകരുടെ കാത്തിരിപ്പിന് വിരാമം; തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല, മഞ്ജു വാര്യര്‍ പ്രതികരിച്ചു!

ഞായര്‍, 27 നവം‌ബര്‍ 2016 (15:19 IST)

Widgets Magazine

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മഞ്ജു വാര്യര്‍ എവിടെ എന്നായിരുന്നു. മാനസികമായി മഞ്ജു തകര്‍ന്നിരിക്കുകയാണെന്നും അതല്ല, ദിലീപ്- കാവ്യ വിവാഹം ലൈവായി മഞ്ജു ടിവില്‍ കണ്ടു എന്നതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും ഔദ്യോഗികമായിട്ടായിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു പ്രതികരിച്ചു.
 
തന്റെ ഔദ്യോഗികമായ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നാല്‍, ദിലിപ്- കാവ്യ വിവാഹത്തെ കുറിച്ചായിരുന്നില്ല മഞ്ജുവിന് പറയാനുണ്ടായിരുന്നത്. അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയെ കുറിച്ചായിരുന്നു മഞ്ജുവിന് പറയാനുണ്ടായിരുന്നത്. തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല എന്ന് മഞ്ജു പറയുന്നു.
 
മഞ്ജുവിന്റെ വാക്കുകളിലൂടെ:
 
ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ 'മനുഷ്യർ' എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം...ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. 'മൈ ലൈഫ്'എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ.. 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ടൈമിങ്ങ് തെറ്റിച്ച് ദുല്‍ഖര്‍, ഇത് പൊളിക്കും!

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാറ്റ് സംവിധാനം ചെയ്യുന്ന ജോമോന്റെ ...

news

കാവ്യയുടെ ആ‍ദ്യ ഭര്‍ത്താവിനെ കൊല്ലാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിരുന്നു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വൈറലാകുന്നു!

കാവ്യ- ദിലീപ് വിവാഹത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ ...

news

വിവാഹശേഷം ദിലീപ് പ്രണയത്തിലേക്ക്!

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനായേക്കുമെന്ന് ...

news

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഏറ്റവും മികച്ച സിനിമകള്‍ പത്രവാര്‍ത്തകളില്‍ നിന്ന്!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഏറ്റവും മികച്ച സിനിമകള്‍ എന്ന് പ്രേക്ഷകര്‍ ഏവരും ...

Widgets Magazine