നിറചിരിയിൽ മീനാക്ഷി, ദിലീപ് സകുടുംബം- വൈറലാകുന്ന ചിത്രം

വിവാ‍ഹശേഷം ഇതാദ്യമായാണ് കാവ്യ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്

അപർണ| Last Modified ബുധന്‍, 30 മെയ് 2018 (08:41 IST)
മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട ജോഡിയാണ് ദിലീപ്- കാവ്യ. 2016 നവം‌ബർ 25നാണ് കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം കാവ്യയെ അധികം പൊതുപരിപാടികളിൽ ഒന്നിലും കണ്ടിട്ടില്ല. മീനാക്ഷിയും ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്നായിരുന്നു ആരാധകരുടെ പ്രധാന പരാതി. മീനാക്ഷിക്കും കാവ്യ മാധവനുമൊപ്പം ദിലീപ് പങ്കെടുത്ത ഒരു വിവാഹ ചടങ്ങിനിടയിലെ ചിത്രമാണ് വൈറലായിരിക്കുന്നത്.

സാരിയണിഞ്ഞ് അതീവ സുന്ദരിയായി സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയും നിറപുഞ്ചിരിയുമായി അരികില്‍ നില്‍ക്കുന്ന കാവ്യയും ദിലീപമുള്ള ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. ദിലീപുമായി ബന്ധപ്പെട്ട് വളരെയധികം അടുത്ത ബന്ധമുള്ളവരാണ് നവദമ്പതികള്‍ എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :