തൊണ്ണൂറ്റിയാറുകാരനായി ദിലീപ്, കമ്മാരൻ ഞെട്ടിക്കും!

ബുധന്‍, 7 ഫെബ്രുവരി 2018 (10:30 IST)

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തി‌ൽ പല വേഷത്തിലാണ് ദിലീപ് എത്തുന്നത്. തൊണ്ണൂറ്റിയാറു വയസ്സുകാരനായിട്ടും താരം എത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്. 
 
ചിത്രത്തിലെ ദിലീപിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്.  ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. 
 
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും.ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ആദി’ കടല്‍‌കടന്ന് യൂറോപ്പിലേക്ക്; ആദ്യ പ്രദര്‍ശനം അടുത്തയാഴ്‌ച - മോഹന്‍‌ലാല്‍ നേരിട്ടിറങ്ങിയേക്കും

പ്രണവ് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ‘ആദി’ യൂറോപ്യൻ രാജ്യങ്ങളിലേക്ക്. ഈ മാസം 16ന് ...

news

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു!

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു അഭിനയിക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ...

news

പ്രണവിന്‍റെ ആദി 25 കോടിയിലേക്ക്, ആന്‍റണിക്ക് കോടികളുടെ ലാഭം

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ഗണത്തിലേക്ക്. ...

news

മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെ മരിച്ചു? മോഹന്‍ലാല്‍ അന്വേഷിക്കുന്നു!

1986ല്‍ പത്മരാജന്‍ ഒരു ത്രില്ലര്‍ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ...

Widgets Magazine