മമ്മൂക്കയുടെ ഗംഭീര വാൾപയറ്റ്: വീഡിയോ ഏറ്റെടുത്ത് ആരാധകർ

Last Updated: ശനി, 12 ജനുവരി 2019 (18:27 IST)
തിയേറ്ററുകൾ കീഴടക്കിയ മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രമാണ് പഴശ്ശിരാജ. ചിത്രം നിരവധി അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും ഒക്കെ ഏറ്റുവാങ്ങിയിരുന്നു. സിനിമ റിലീസ് ചെയ്‌തിട്ട് ഒമ്പത് വർഷം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ ഡെലീറ്റ് ചെയ്‌ത വാൾപയറ്റ് രംഗങ്ങളാണ് വൈറലാകുന്നത്.

സിനിമയുടെ നീളക്കൂടുതല്‍ കാരണമാണ് ഈ രംഗങ്ങൾ ഒഴിവാക്കിയത്. പഴശ്ശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള അത്യുഗ്രന്‍ വാള്‍പയറ്റാണ് വീഡിയോയിലുള്ളത്. അന്ന് സിനിമയില്‍ നിന്നും ഈ രംഗം ഒഴിവാക്കിയത് മണ്ടത്തരമായി പോയെന്നും സിനിമയുടെ ഭംഗി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന രംഗമായിരുന്നു ഇതെന്നുമാണ് ആരാധകര്‍ പറയുന്നത്.

2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. റിലീസിനെത്തി ആദ്യദിനങ്ങളില്‍ സിനിമയില്‍ നിന്നും ഇത് നീക്കം ചെയ്തിരുന്നു. പിന്നീട് എഴുപത്തിയഞ്ചാം ദിനത്തിലെത്തിയപ്പോഴെക്കും കൂട്ടിചേര്‍ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :