ആരെയൊക്കെ വിളിച്ചാലും എന്റെ വിവാഹത്തിന് ആ നടിയെ മാത്രം വിളിക്കില്ല: ദീപിക പദുക്കോൺ

ബുധന്‍, 31 ജനുവരി 2018 (10:57 IST)

വളർന്ന് വരാൻ ആഗ്രഹിക്കുന്ന ഓരോ സിനിമാമോഹികൾക്കും ഒരു ഇൻസ്പിരേഷൻ തന്നെയാണ്. ആദ്യ സിനിമ മുതൽ ഇപ്പോൾ പദ്മാവത് വരെ ദീപിക ചെയ്ത ചിത്രങ്ങളും അതിനായി അവർ സഹിച്ച ക്ഷമയും ബോളിവുഡിലെ ചർച്ചാവിഷയം തന്നെയാണ്. 
 
ദീപികയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്. രജപുത്ര റാണിയുടെ വേഷത്തിലാണ് ദീപിക ചിത്രത്തിലെത്തുന്നത്. ദീപികയും, രണ്‍വീര്‍സിങും ടൈറ്റില്‍ റോളിലെത്തിയ ചിത്രം ഇതിനോടകം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചെന്നാണ് റിപ്പോർട്ട്.
  
ദീപികയും രണ്‍വീറും തമ്മിലുള്ള പ്രണയം ബിടൗണില്‍ രഹസ്യമൊന്നുമല്ല. എന്നാല്‍ ഉടനൊരു വിവാഹത്തെക്കുറിച്ചുളള ചിന്തയൊന്നും ദീപിക പദുക്കോണിന് ഇല്ല. പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഇരുവരും ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.  
 
വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ വിവാഹത്തില്‍ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക വെളിപ്പെടുത്തി. വിവാഹത്തിന് കത്രീന കെയ്ഫിനെ ദീപിക ക്ഷണിക്കുമോയെന്ന അവതാരാകയുടെ ചോദ്യത്തിന് 'നോ' എന്നായിരുന്നു ദീപികയുടെ മറുപടി. ഒരു ചാനൽ ഷോയിലാണ് ദീപിക ഇങ്ങനെ പറഞ്ഞത്. 
 
ദീപികയും കത്രീനയും തമ്മില്‍ അത്ര രസത്തിലല്ലെന്ന് ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്. മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീനയുമായി അടുത്തതാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം. ഇതാണ് രൺബീറുമായി ദീപിക അകലാൻ കാരണമായതെന്നും സംസാരമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആരോടും പരിഭവമില്ല? ആദിയുടെ വിജയമാഘോഷിച്ച് ദിലീപ്!

പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി ...

news

പതിനഞ്ച് വയസുകാരി മകൾ ഗർഭിണി ആയപ്പോൾ... - കാണണം ഈ വീഡിയോ

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി കളിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടി വീട്ടിലെത്തുമ്പോൾ അമ്മയോട് ...

news

മമ്മൂക്ക പൊളിച്ചടുക്കി, എന്നാ ഒരു പ്രകടനമാ...; മീനാക്ഷി

ബാലതാരമായി തിളങ്ങി നില്‍ക്കുന്ന താരമാണ് മീനാക്ഷി. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി ...

news

സൂപ്പർതാരത്തിനായി മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു!

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ 2.0 റിലീസിനായി കാത്തിരിക്കുകയാണ് ...

Widgets Magazine