നടി ആക്രമിക്കപ്പെട്ട സംഭവം; അജു വർഗീസിനെതിരെ ഡിജിപിക്ക് പരാതി

അജു വർഗീസിനെതിരെ പരാതി

aparna| Last Modified ചൊവ്വ, 27 ജൂണ്‍ 2017 (07:58 IST)
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കൊപ്പവും ദിലീപിനൊപ്പവുമെന്ന രീതിയിൽ എഫ്ബിയിൽ പോസ്റ്റിട്ട നടൻ അജു വർഗീസിനെതിരെ പരാതി. ഡിജിപി സെന്‍കുമാറിന് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയിരിക്കുന്നത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് കാണിച്ചാണ് പരാതി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ ദിലീപിനേയും നടിയേയും സപ്പോർട്ട് ചെയ്ത്, അവർക്കൊപ്പമാണെന്ന് വ്യക്തമാക്കിയായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്നാൽ, പോസ്റ്റിൽ നറ്റിയുടെ പേര് ചേർത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

അതേസമയം, സംഭവം വിവാദമായതോടെ അജു ആ പരാമർശം പിൻവലിക്കുകയും നടിയോട് മാപ്പു ചോദിക്കുകയും ചെയ്തു. മാപ്പ് പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ വൈറലാവുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :