മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം, മമ്മൂട്ടിയുടെ വമ്പന്‍ സിനിമ അണിയറയില്‍ ?

ബുധന്‍, 3 ജനുവരി 2018 (14:56 IST)

Master Piece, Uday Krishna, Ajay Vasudev, Unni Mukundan, Eddy, John Thekkan,  മാസ്റ്റര്‍ പീസ്, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, ഉണ്ണി മുകുന്ദന്‍, എഡ്ഡി, ജോണ്‍ തെക്കന്‍

മലയാള സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മമ്മൂട്ടിച്ചിത്രം മാസ്റ്റര്‍ പീസ് കുതിക്കുകയാണ്. ചിത്രം 30 കോടി കളക്ഷനിലേക്ക് കടക്കുമ്പോള്‍ അണിയറയില്‍ മറ്റൊരു വലിയ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്.
 
മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിയുടെ കഥാപാത്രമായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണും ഉണ്ണി മുകുന്ദന്‍റെ കഥാപാത്രമായ ജോണ്‍ തെക്കനും മാത്രമായിരിക്കും രണ്ടാം ഭാഗത്തില്‍ തുടരുക എന്നും സൂചനയുണ്ട്.
 
ഈ കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരു കഥ തിരക്കഥാകൃത്ത് ആലോചിക്കുന്നതായും സൂചന ലഭിച്ചു. ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന ലെവലില്‍ രണ്ടാം ഭാഗം ചിത്രീകരിക്കുമെന്നാണ് അറിയുന്നത്.
 
അജയ് വാസുദേവ് തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്. എന്നാല്‍ ഈ പ്രൊജക്ട് 2019ല്‍ നടക്കാനേ സാധ്യതയുള്ളൂ. മമ്മൂട്ടിയുടെയും ഉദയ്കൃഷ്ണയുടെയും തിരക്കുകളാണ് ഇതിന് കാരണം. 
 
മാസ്റ്റപീസില്‍ എഡ്ഡിയും ജോണ്‍ തെക്കനും ഏറ്റുമുട്ടുമ്പോള്‍ തിയേറ്ററുകളില്‍ തകര്‍പ്പന്‍ ഹര്‍ഷാരവം മുഴങ്ങിയിരുന്നു. ആ കൈയടി ഈ കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവരാന്‍ ഉദയ്കൃഷ്ണയെ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആട് 2വിന്റെ ഷൂട്ടിംഗിനിടെ വിനായകന് സംഭവിച്ച അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജയസൂര്യ നായകനായ ആട് 2 എന്ന ചിത്രം തിയ്യറ്ററുകളില്‍ വലിയ ഹിറ്റായി ...

news

ടൈറ്റാനിക് മലയാളത്തില്‍ ! നിവിന്‍ പോളി നായകന്‍ !

നിവിന്‍ പോളി നായകനായ ‘സഖാവ്’ എന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ ശിവയാണ്. ...

news

പുലിവേട്ടക്കാരനായി ചാക്കോച്ചൻ; ശിക്കാരി ശംഭുവിന്റെ തകര്‍പ്പന്‍ ട്രെയിലർ

ഓർഡിനറി, മധുരനാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ...

news

ഫഹദിന്‍റെ സിനിമയുടെ കഥ കേട്ട് ബോളിവുഡ് സംവിധായകന്‍ ത്രില്ലടിച്ചു!

പ്രതിഭകള്‍ക്ക് ഭാഷയില്ല. ഏത് ഭാഷയിലും അവര്‍ വിസ്മയം സൃഷ്ടിക്കും. നമ്മുടെ പ്രിയദര്‍ശനൊക്കെ ...

Widgets Magazine