ഫേയ്‌സ്ബുക്കിലും വാട്‌സാപ്പിലും നെഗറ്റീവ് കമന്റ്‌സ് ഇടുന്നവരല്ല യഥാര്‍ത്ഥ പ്രേക്ഷകന്‍; പ്രതികരണവുമായി ഒമര്‍ ലുലു

തിരുവനന്തപുരം, വ്യാഴം, 10 ഓഗസ്റ്റ് 2017 (14:13 IST)

ചങ്ക്സ് എന്ന ചിത്രത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ചിത്രം ഒരു പരാജയമല്ലെന്നും അത് പരാജയമാണെങ്കില്‍ ഇത്രയും വിമര്‍ശനങ്ങള്‍ ഉണ്ടാകില്ലെന്നും ഒമര്‍ വ്യക്തമാക്കി.
 
ഒരു സംഭവം വിജയികുമ്പോഴോ അല്ലെങ്കില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴോ ആണ്  വിമര്‍ശനമുണ്ടാകുകയെന്നും ചിത്രത്തിന്റെ ആദ്യ ദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകള്‍ എത്തിയതു തന്നെ വലിയ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു
 
ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ഫേസ്ബുക്കില്‍ നെഗറ്റീവ് റിവ്യൂസ് ആരംഭിച്ചിരുന്നു. എന്നാല്‍ യൂത്തിന് ഒരുമിച്ച് വന്ന് തിയേറ്ററില്‍ രണ്ടുമണിക്കൂര്‍ ആസ്വദിച്ച് കാണുവാന്‍ പറ്റുന്നൊരു സിനിമയാണ് ചങ്ക്സ് എന്ന് ഈ സിനിമയുടെ തുടക്കത്തിലെ സൂചിപ്പിച്ചിരുന്നു.
 
ചങ്ക്സ് എന്ന ചിത്രം വലിയ സംഭവമാണെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ല. ചിരിക്കാന്‍ രണ്ടു മണിക്കൂറുള്ള ഇതായിരുന്നു അവകാശവാദം. യുവത്വം ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സിനിമയ്ക്ക് ഇത്രയും വിമര്‍ശനം ഉണ്ടായിട്ടും കലക്ഷന് ഒരു കുറവുമില്ലെന്നും ഒമര്‍ ചൂണ്ടികാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ ഈ ചിത്രം ദുല്‍ഖര്‍ കണ്ടത് 150 തവണ!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകരില്‍ ഒരാളാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. ...

news

ഫാന്‍സുകാരോട് പൊട്ടിത്തെറിച്ച് വിജയ്!

ഇളയദളപതിയുടെ സുറ എന്ന ചിത്രത്തെ വിമര്‍ശിച്ച ധന്യാ രാമന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ...

news

‘നിങ്ങളാണ് വിധി പറയേണ്ടത്’ - സലിം കുമാര്‍ പറയുന്നു!

2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് നടന്‍ സലിംകുമാര്‍ ആണ്. ...

news

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, അദ്ദേഹത്തിന്റെ ഡേറ്റിനായി ക്യൂ നിന്നത് എട്ട് മാസം!

80കളുടെ ഹിറ്റ് മേക്കറായിരുന്നു പി ജി വിശ്വംഭരന്‍. സുകുമാരനെ നായകനാക്കി വിശ്വംഭരന്‍ ...