അതിശയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി ജയസൂര്യ; കൈയടി നേടി ക്യാപ്റ്റന്റെ ട്രെയിലര്‍

കൊച്ചി, വ്യാഴം, 8 ഫെബ്രുവരി 2018 (17:57 IST)

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരവും ആരാധകരുടെ പ്രിയ താരവുമായിരുന്ന വിപി സത്യന്റെ ജീവിതം പറയുന്ന ചിത്രം ക്യാപ്റ്റന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.

നവാഗതനായ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യനായി ജയസൂര്യയാണ് വേഷമിടുന്നത്. വൈകാരിക രംഗങ്ങൾ ഉൾകൊള്ളുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കേരളാ പൊലീസിന്റെ ജേഴ്സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ ഉയർന്ന സത്യന്റെ കഥയാണ് ക്യാപ്റ്റൻ പറയുന്നത്. അനു സിത്താരയാണ് സിനിമയിലെ നായിക.

ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ക്യാപ്‌റ്റന്‍. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിപി സത്യന്‍ പ്രജേഷ് സെൻ അനു സിത്താര ജയസൂര്യ ക്യാപ്റ്റന്റെ ട്രെയിലര്‍ ഗോപി സുന്ദര്‍ Jayasurya Prajesh Sen Vp Sathyan Captain Official Anu Sithara

സിനിമ

news

നിവിനോടല്ല, ഏറ്റവും അധികം ദേഷ്യം തോന്നേണ്ടത് ദുൽഖറിനോടും ടൊവിനോയോടും: നടന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ നിവിന്റെ ...

news

നീരാളിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ വെളിപ്പെടുത്തൽ

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി ഒരു സ്റ്റൈലൈസ്ഡ് ...

news

മമ്മൂട്ടിയെ കുറിച്ച് ആമിർഖാൻ അമിതാഭ് ബച്ചനോട് പറഞ്ഞത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും!

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് യാദ്രശ്ചികമായി കണ്ട ആമിര്‍ ഖാന്‍ ...

news

പ്രണവോ ദുൽ‌ഖറോ മികച്ചത്? തുറന്ന് പറഞ്ഞ് മണിരത്നം!

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും മക്കൾ അരങ്ങു ...

Widgets Magazine