'സത്യം പറഞ്ഞാ വിശ്വസിക്കുവോ?': ബിജു മേനോന്റെ ഭാര്യയായി സംവൃതയുടെ രണ്ടാം വരവ്

'സത്യം പറഞ്ഞാ വിശ്വസിക്കുവോ?': ബിജു മേനോന്റെ ഭാര്യയായി സംവൃതയുടെ രണ്ടാം വരവ്

Rijisha M.| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (15:34 IST)
ഒരിടവേളയ്ക്ക് ശേഷം നടി സംവൃതസുനില്‍ ബിജുമേനോന്റെ നായികയായെത്തുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്നാണ് പേരിട്ടിരിക്കുന്നത്.

ബിജുമേനോന്റെ ഭാര്യയായാണ് സംവൃത എത്തുന്നത്. അലന്‍സിയർ‍, സൈജുകുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേര്‍ന്നാണ് നിർമാണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന്റെ തിരക്കഥ രചിച്ച സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :