കലിപ്പ് ലുക്കിൽ ബിജു മേനോൻ; 'പടയോട്ടം' പോസ്‌റ്റർ പുറത്തിറങ്ങി

ബിജു മേനോന്റെ 'പടയോട്ടം' പോസ്‌റ്റർ പുറത്തിറങ്ങി

Rijisha M.| Last Modified ചൊവ്വ, 22 മെയ് 2018 (12:38 IST)
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'പടയോട്ട'ത്തിന്റെ പുതിയ പോസ്‌റ്റർ പുറത്തിറങ്ങി. ചെക്കൽ രഘു എന്ന കഥാപാത്രത്തിലുള്ള ബിജു മേനോന്റെ മാസ് ലുക്കാണ് പോസ്‌റ്ററിന്റെ പ്രത്യേകത.

ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കുടുംബ ചിത്രമായിരിക്കും 'പടയോട്ട'മെന്നാണ് സൂചന. ചെങ്കര രഘുവും സംഘവും തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക്‌ പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഹരീഷ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ എന്ന ഹിറ്റുകൾ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് 'പടയോട്ട'ത്തിന്റെ നിർമാണം. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :