അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാർ 10 ദിവസം കൊണ്ട് നേടിയത് 6450 കോടി - കണ്ണുതള്ളി ഇന്ത്യൻ സിനിമ

ഇന്ത്യൻ സിനിമയ്ക് എത്തിപ്പിടിക്കാനാകാത്ത നേട്ടം?

അപർണ| Last Modified ശനി, 5 മെയ് 2018 (15:08 IST)
ലോക സിനിമാ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാറിന് ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡ്. ലോകമൊട്ടാകെ ഒരു ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ ( ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍)യാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം ഇന്നലെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. 6450 കോടി രൂപ കളക്ഷന്‍ നേടുന്ന 33ആമത്തെ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ ഇതിനകം തന്നെ
പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :