ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ അത് കൊഹിനൂറാകും: എംഎ നിഷാദ്

കൊച്ചി| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (14:41 IST)
ആസിഫ് അലി നായകനായ കോഹിനൂര്‍ എന്ന സിനിമയ്ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയത്. ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ കോഹിനൂര്‍ ആകും' എന്നായിരുന്നു നിഷാദിന്‍റെ എഫ് ബി പോസ്റ്റ്.


ചിത്രത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി യുവതാരത്തിന്‍റെ ആരാധകര്‍ കൂടിയെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. നമ്പര്‍. 66 മധുരൈ ബസ്, ആയുധം, നഗരം, പകല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് എം. എ നിഷാദ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :