അരുണ്‍ ഗോപി ചിത്രത്തിനായുള്ള ചുവടുവെയ്പ്പ് മാത്രമായിരുന്നു ആദി?

പ്രണവ് ആദിയില്‍ അഭിനയിച്ചത് രണ്ടാമത്തെ സിനിമയെപ്പറ്റി വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍?

അപര്‍ണ| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (09:39 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി പ്രണവിന് ഒരു അനുഭവം തന്നെയായിരുന്നു. ആദിക്ക് ശേഷം മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിക്കില്ലെന്ന് പ്രണവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എനാല്‍, പ്രണവിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അരുണ്‍ ഗോപിയാണ് പ്രണവിന്റെ രണ്ടാമത്തെ സംവിധായകന്‍. എന്നാല്‍, ആദിക്കും മുന്നേ അരുണ്‍ ഗോപി ചിത്രത്തിന്റെ കാര്യത്തില്‍ പ്രണവ് തന്റെ തീരുമാനം അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രണ്ടാമത്തെ സിനിമയെപ്പറ്റി പറയരുതെന്ന ഉറപ്പിലാണ് ജിത്തു ജോസഫിന്റെ ആദിയില്‍ പ്രണവ് വേഷമിട്ടതെന്ന് ആയിരുന്നു അതില്‍ ഒരു റിപ്പോര്‍ട്ട്.
എന്നാല്‍ ആദി റിലീസായതിനു ശേഷമാണ് സിനിമയുടെ കഥ പറയുന്നതും പ്രണവ് സ്‌ക്രിപ്റ്റ് വായിക്കുന്നതും പിന്നീടും ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് ചെയ്യാമെന്ന ഉറപ്പില്‍ പ്രണവ് എത്തിയത്. സംവിധായകന്‍ അരുണ്‍ ഗോപി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :