വാചകമടിച്ച് കുടുങ്ങി; രാഖി സാവന്തിനെ അറസ്‌റ്റ് ചെയ്‌തേക്കും - പൊലീസ് മുംബൈയിലെത്തും!

മുംബൈ, തിങ്കള്‍, 3 ഏപ്രില്‍ 2017 (16:57 IST)

  Rakhi Sawant , arrest warrant issued against rakhi , warrant , police , court , Valmiki , bollywood , ബോളിവുഡ് , രാഖി സാവന്ത് , ബോളിവുഡ് , സ്വകാര്യ ചാനല്‍ , പൊലീസ് , അറസ്റ്റ് വാറണ്ട്

ബോളിവുഡ് താരം രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. വാത്മീകി മഹര്‍ഷിക്കെതിരെ ആക്ഷേപകരമായി സംസാരിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് വാറണ്ട്.

ലുധിയാന കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട്.   

കഴിഞ്ഞ വര്‍ഷം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

വാറണ്ടുമായി ലുധിയാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക് തിരിച്ചു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ നേരത്തെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി നോ പറഞ്ഞപ്പോള്‍ രഞ്ജിത്തും പിന്‍‌മാറി? ഷാജിയും രണ്‍ജിയും മോഹന്‍ലാലിനൊപ്പം!

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. രണ്‍ജി ...

news

എന്തൊരു സ്പീഡ്... മമ്മൂട്ടിക്കൊപ്പം ഓടിയെത്താനാവില്ല; ഗ്രേറ്റ്ഫാദര്‍ 20 കോടി കടക്കുമ്പോള്‍ അമ്പരന്ന് മറ്റ് താരങ്ങള്‍ !

ദി ഗ്രേറ്റ്ഫാദറിന്‍റെ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ...

news

ചെങ്കടൽ കണ്ടിട്ടുണ്ടോ? തലശ്ശേരിയിലേക്ക് വന്നാൽ മതി! സഖാവ് നിവിനുണ്ട്!

നായകന്‍ ചെങ്കൊടിയേന്തി ഇടതു യുവപ്രസ്ഥാനങ്ങളെ പശ്ചാത്തലമാക്കിയ സിനിമകള്‍ തുടര്‍ച്ചയായി ...

news

അന്നബെല്ല വീണ്ടുമെത്തുന്നു, ധൈര്യമുള്ളവർ മാത്രം കാണുക!

ഹോളിവുഡിലെ ബെസ്റ്റ് ഹൊറര്‍ ചിത്രങ്ങളുടെ ലിസ്റ്റിലാണ് അന്നബെല്ലയും. അന്നബെല്ലയുടെ മൂന്നാം ...