പ്രിഥ്വിരാജ് ചിത്രത്തിലൂടെ എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് ?

കൊച്ചി, വ്യാഴം, 30 നവം‌ബര്‍ 2017 (12:50 IST)

A R Rahman , Prithviraj , Blessy, Benyamin , Aadujeevitham , പ്രിഥ്വിരാജ് , എ ആർ റഹ്മാൻ , ബ്ലെസി , ആടു ജീവിതം , ബെന്യാമിന്‍

ഓസ്‌കാർ ജേതാവും പ്രശസ്ത സംഗീതസംവിധായകനുമായ മലയാളത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. പ്രിഥ്വിരാജ് നായകനാവുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ തിരിച്ചത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കാൻ റഹ്മാന്‍ സമ്മതിച്ചതായും ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. 
 
1992 ൽ സംഗീത് ശിവന്റെ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ യോദ്ധയിലായിരുന്നു റഹ്മാന്റെ സംഗീതം മലയാളികള്‍ കേട്ടത്. ആ സിനിമയിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായി മറുകയും ചെയ്തിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആടു ജീവിതത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം തുടങ്ങുമെന്നാണ്  വിവരം. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്റെ നോവലാണ് അതേ പേരിൽ തന്നെ സിനിമയാകുന്നത് 
 
ഒരുപാടു സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ എത്തിയ ശേഷം വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണമായ സാഹചര്യങ്ങളിൽ മൂന്ന് വർഷത്തിലേറെക്കാലം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015ലെ പത്മപ്രഭാ പുരസ്‌കാരവും ആടുജീവിതത്തിന് ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അന്ന് പാര്‍വതിയെ വിവാഹം ചെയ്യാന്‍ അവസരം ലഭിച്ചു, പക്ഷേ ഭാര്യ സമ്മതിച്ചില്ല; ദിനേശ് പണിക്കര്‍ തുറന്നു പറന്നു

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് എല്ലാ യുവാക്കളുടെയും ...

news

പത്മാവതിയിലെ പാട്ടിന് ചുവടുവെച്ച് മുലായത്തിന്റെ മരുമകള്‍; പ്രതിഷേധവുമായി കർണിസേ‌ന

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് ...

news

‘അതിന് വേറെ ആളെ നോക്ക്, എന്നെ കിട്ടില്ല’; നായികയായി വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം പ്രഭാസിനെ ഞെട്ടിച്ചു !

ബാഹുബലി എന്ന ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രമാണ് ഇപ്പോള്‍ ...

news

ബോബി മടിച്ചു, ഞാന്‍ മുന്‍‌കൈ എടുത്തു; പരിധികള്‍ ലംഘിച്ച് അമലപോള്‍ - ഗ്ലാമര്‍ പ്രദര്‍ശനത്തിന്‍റെ അങ്ങേയറ്റം!

അമല പോള്‍ രണ്ടും കല്‍പ്പിച്ചാണ്. അടുത്ത നയന്‍‌താരയാകാനുള്ള ശ്രമമെന്നാണ് കോളിവുഡ് അടക്കം ...

Widgets Magazine