ശ്രീദേവിക്കായി ഇനി ഇതുമാത്രമല്ലേ ചെയ്യാനാകൂ, ജാൻവിയും അതുതന്നെ ചെയ്തു

ബുധന്‍, 28 ഫെബ്രുവരി 2018 (14:19 IST)

ബോളിവുഡിലെ പ്രിയനടി ശ്രീദേവിയെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി ആയിരങ്ങളാണ് മുംബൈയിലെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്. 
 
സിനിമാ മേഖലയിൽ നിന്നും ഐശ്വര്യ റായ്, കജോൾ, സൽമാൻ ഖാൻ തുടങ്ങി താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീദേവിയുടെ മൃതശരീരം അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍സ് ക്ലബ്ബിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.  
 
ശ്രീദേവിയോടുള്ള ആദര സൂചകമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസും മാറ്റി വെച്ചിരിക്കുകയാണ്. അതോടൊപ്പം, മകള്‍ ജാന്‍വിയുടെ ആദ്യ സിനിമയുടെ റിലീസും താമസിക്കും. അനുഷ്‌ക ശര്‍മ്മ നായികയാവുന്ന ഏറ്റവും പുതിയ ചിത്രം പരിയുടെ റിലീസ് ആണ് ഇപ്പോൾ മാറ്റിയിരിക്കുകയാണ്. ഇന്നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യം നിര്‍മാതാവ് തന്നെയാണ് പറഞ്ഞിരിക്കുന്നത്.
 
മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ഉണ്ടായില്ല. അമ്മയുടെ അപ്രതീക്ഷിതമായ മരണം താരപുത്രിയെയും തളര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ജാന്‍വിയുടെ സിനിമയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സിനിമയാണ് മമ്മൂട്ടി, മമ്മൂട്ടിയാണ് സിനിമ! - വൈറലാകുന്ന വാക്കുകൾ

മമ്മൂട്ടിക്ക് ജാഡയാണ് ദേഷ്യക്കാരനാണ് എന്നൊക്കെ പറയുന്നവർ തന്നെ പിന്നീട് അദ്ദേഹത്തെ ...

news

അതിശയം ഈ മായാനദി: മോഹൻലാൽ

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി 75ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ ...

news

ഇന്‍സ്‌പെക്‍ടര്‍ ബല്‍‌റാം വീണ്ടും? ഷാജി - രണ്‍ജി ടീം ചെയ്യുമോ? !

1986ല്‍ സംഭവിച്ച അത്ഭുതമായിരുന്നു ആവനാഴി. ഐ വി ശശി - ടി ദാമോദരന്‍ ടീമിന്‍റെ ഈ മമ്മൂട്ടി ...

news

മമ്മൂട്ടിയെ ജോഷി വേണ്ടെന്നുവയ്ക്കുന്നതെന്തിന്?

മമ്മൂട്ടിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ഒരു സിനിമ ഇനി എന്ന് സംഭവിക്കും? അതോ ...

Widgets Magazine