അഞ്ജലി മേനോൻ ചിത്രം ‘കൂടെ’- പാർവതിയും നസ്രിയയും വീണ്ടുമൊരുമിച്ച്

‘കൂടെ‘ ഒരു മറാത്തി ചിത്രത്തിന്റെ കഥ?

അപർണ| Last Modified ബുധന്‍, 13 ജൂണ്‍ 2018 (11:01 IST)
മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂടെ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പൃഥ്വിരാജ് സുകുമാരൻ, പാർവതി, നസ്രിയ നസീം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ ജീവിതമാണ് അഞ്ജലി മേനോൻ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് ഫഹദ് ഫാസിൽ ആണ്. നസ്രിയയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ചുകൊണ്ടായിരുന്നു ഫഹദിന്റെ പോസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :