സൂര്യ ചിത്രം അഞ്ചാന്‍ യുറ്റ്യൂബില്‍

Last Modified ശനി, 16 ഓഗസ്റ്റ് 2014 (18:29 IST)
വെള്ളിയാഴ്ച റിലീസ് ചെയ്ത നായകനായ അഞ്ചാന്‍ യുട്യൂബില്‍.മുഹമ്മദ് ഷെരീഫ്
എന്ന പേരിലുള്ള അക്കൌണ്ടില്‍ നിന്നാണ് യുട്യൂബില്‍ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.ഇന്ന് രാവിലെ അപ്പ്ലോഡ് ചെയ്യപ്പെട്ട വീഡിയോ വാര്‍ത്തകള്‍ പുറത്ത് വന്നതിനെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം മാറ്റി.700 ഓളം പേര്‍ സിനിമ യുറ്റ്യൂബിലൂടെ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലീസ് ചെയ്ത ദിവസം തമിഴ്നാട്ടി നിന്ന് മാത്രം 7.5 കോടിയാണ് അഞ്ചാന്‍ കളക്ഷനായി നേടിയത്. ലോകമെമ്പാടുമുള്ള
1,400 ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യനായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിംഗുസ്വാമിയാണ്.ചിത്രത്തില്‍ സമാന്തയാണ് സൂര്യയുടെ നായിക സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :