വിപ്ലവം ഏതായാലും നായിക ഗായത്രി സുരേഷ് തന്നെ!

ചുവപ്പിന്റെ നായിക - ഗായത്രി സുരേഷ്

aparna shaji| Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (13:20 IST)
ജമ്നാപ്യാരിയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന ഒരു മെക്സിക്കൻ അപാരതയാണ് ഗായത്രിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വിപ്ലവം കഥയാകുന്ന സിനിമയാണ് ഒരു മെക്സിക്കൻ അപാരത. വിപ്ലവം ഏതായാലും നായിക ഗായത്രി സുരേഷ് തന്നെ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നിവിൻ പോളിയുടെ സഖാവ് എന്ന ചിത്രം.

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിലും ഗായത്രി നായികയായെത്തുന്നുണ്ട്. വിപ്ലവം തന്നെയാണ് ചിത്രവും പറയുന്ന‌ത്. ചിത്രത്തിന്റെ പോസ്റ്ററും ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :