നല്ല കമ്പനികിട്ടുമ്പോള്‍ വെള്ളമടിക്കും: ആലിയ ഭട്ട്

മുംബായ്:| Last Updated: ശനി, 26 ജൂലൈ 2014 (16:38 IST)
താന്‍ ചിലപ്പോഴൊക്കെ നന്നായി മദ്യപിക്കാറുണ്ടെന്ന് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട്.
ബോളിവുഡിലെ മുതിര്‍ന്ന നടനായ അനുപം ഖേര്‍ അവതരിപ്പിക്കുന്ന കുച്ച് ബീ ഹോ സക്താ ഹേ എന്ന പരിപാടിയിലാണ് ആലിയ തന്റെ മദ്യപാനത്തെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയത്.

എപ്പോഴും വെള്ളമടിയില്ല. മറ്റു നടിമാരെപ്പോലെ പുകവലിയുമില്ല. എന്നാല്‍ ഇടയ്ക്ക് നല്ല കമ്പനി കിട്ടുമ്പോള്‍ മദ്യപിക്കും. അമിതമായി കഴിക്കില്ല. ഒളിച്ചിരുന്ന് കഴിക്കുകയുമില്ല ആലിയ പരിപാടിക്കിടെ പറഞ്ഞു.ഇതുകൂടാതെ തനിക്ക് പാര്‍ട്ടികളില്‍ പോകാനിഷ്ട മാണെന്നും പതിനാറാം വയസ്സില്‍ അച്ഛന്റ കണ്ണുവെട്ടിച്ച് പാര്‍ട്ടിയ്ക്ക് പോയിട്ടുണ്ടെന്നും ആലിയ പരിപാടിക്കിടെ പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ പ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രമാണ് ആലിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :