മമ്മൂട്ടിയെ മൈന്‍ഡ് ചെയ്യാതെ ആടിനെ പ്രൊമോട്ട് ചെയ്തു; അജു വര്‍ഗീസിന് മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല

മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല അജു വര്‍ഗീസിന് നേരെ; കാരണം കേട്ടാല്‍ ഞെട്ടും

AISWARYA| Last Modified ശനി, 23 ഡിസം‌ബര്‍ 2017 (13:51 IST)
മലയാളികളുടെ ഇഷ്ട താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയര്‍ക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന് ഫേസ്ബുക്കിലൂടെ ഇടയ്ക്ക് രൂക്ഷവിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അജുവിന്റെ പുതിയ പോസ്റ്റും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
ആട് 2ന് തിയേറ്ററുകളില്‍ ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ചും നിലത്തിരുന്ന് കാണേണ്ടി വന്നയാള്‍ പോസ്റ്റ് ചെയ്ത കുറിപ്പും അജു തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.

മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് താരത്തിനെ ഫേസ്ബുക്കിലൂടെ കൊന്ന് കൊലവിളിക്കുന്നത്. പോസ്റ്റിന് കീഴില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് പലരും ചെയ്തിട്ടുള്ളത്. ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കം കുറിച്ചത് മമ്മൂട്ടിയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യമെത്തിയ സിനിമയെക്കുറിച്ച് ഒന്നും പറയാതെ ചിത്രത്തിനെ പ്രമോട്ട് ചെയ്തത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :