നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു

Rijisha M.| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (10:54 IST)
ഒരുകാലത്ത് മലയാളികളുടെ മനംകവർന്ന താരജോഡിയാണ് മമ്മൂട്ടിയും സുഹാസിനിയും. നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒരുമിക്കുകയാണ്. എന്നാൽ ഇത്തവണ മലയാളത്തിന് വേണ്ടിയല്ല. തെലുങ്കിൽ വൈഎസ്ആറിന്റെ ജീവിതകഥ പറയുന്ന 'യാത്ര'യിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

നായികാനായകനായല്ല ഇരുവരും 'യാത്ര'യിൽ എത്തുന്നത്. വളരെ പ്രധാനപ്പെട്ട വേഷമാണ് സുഹാസിനി ഇതിൽ കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 'യാത്ര'യുടെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങിയിരിക്കുകയാണ്. 30 കോടി മുതൽമുടക്കിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

സുഹാസിനിയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച കൂടെവിടെ, കഥ ഇതുവരെ, പ്രാണം, എന്റെ ഉപാസന, രാക്കുയിലിന്‍ രാഗസദസ്സില്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷക മനസ്സ് കീഴടക്കിയവ. 'യാത്ര'യിൽ നയൻതാരയാണ് നായികയായി വേഷമിടുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :