ഒന്നര വർഷത്തിന് ശേഷം പ്രേമം വീണ്ടും പൂത്തുലയുന്നു! ടിക്കറ്റുകൾ വിറ്റു തീർന്നത് മണിക്കൂറുകൾക്കുള്ളിൽ!

വ്യാഴം, 9 ഫെബ്രുവരി 2017 (14:51 IST)

Widgets Magazine

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'പ്രേമം' അത്രപെട്ടന്നൊന്നും ആരും മറക്കില്ല. ഒരു മലയാള പഠത്തിന് ഇതാദ്യമായിട്ടായിരുന്നു തമിഴ്നാട്ടിൽ ഇത്രയും വലിയൊരു സ്വീകരണം ലഭിച്ചത്. ഇപ്പോഴിതാ ഒന്നര വര്‍ഷത്തിനിപ്പുറം പ്രത്യേക പ്രദര്‍ശനത്തിനെത്തുമ്പോഴും പ്രേമത്തിന് മികച്ച വരവേല്‍പ്പാണ് തമിഴ് പ്രേക്ഷകര്‍ നല്‍കുന്നത്.
 
ഇത്തവണത്തെ വാലന്റൈന്‍ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിലെ ലൂക്‌സ് സിനിമാസ് ആണ് പ്രേമത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് മുതല്‍ പതിനാറ് വരെ നീളുന്ന ഒരാഴ്ചത്തെ പ്രദര്‍ശനം. ദിനവും വൈകിട്ട് 3.15ന് ഓരോ ഷോ വീതം. നിവിൻ പോളിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
 
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ മൂന്ന് ദിവസങ്ങളിലെ പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഏകദേശം വിറ്റുതീര്‍ന്നെന്നാണ് ലഭിക്കുന്ന അറിയിപ്പ്. ചെന്നൈ എസ്പിഎസ് സിനിമാസിന്റെ ഉടമസ്ഥതയിലുള്ള എസ്‌കേപ്പ് മള്‍ട്ടിപ്ലെക്‌സിലായിരുന്നു ചിത്രം തുടര്‍ച്ചയായി ഇരുനൂറിലേറെ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി ശ്രീനിവാസനോട് ദേഷ്യപ്പെട്ടു, വീട്ടിൽ ചെന്നപ്പോൾ സുൽഫത്തിൽ നിന്നും മമ്മൂട്ടിയ്ക്ക് തിരിച്ച് കിട്ടി! - ആ കഥ ഇങ്ങനെ

മമ്മൂട്ടിയും ഇന്നസെന്റും ചേർന്നാണ് തന്റെ വിവാഹം നടത്തിയതെന്ന് ശ്രീനിവാസൻ തന്നെ മുമ്പ് ...

news

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലൻ ട്രെയിലർ

കരീബിയന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റിയുള്ള കല്‍പിത കഥകളുടെ സിനിമാ പരമ്പരയായ ‘പൈറേറ്റ്‌സ് ...

news

ഈ കോളജില്‍ ഒരു കൊടി ഉയരുന്നുണ്ടെങ്കില്‍ അത് എസ്എഫ്ഐയുടെ ചുവന്ന കൊടിയായിരിക്കും!

ലോ അക്കാദമി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമയമാണിത്. ...

news

നിവിന്‍ പോളിയുടെ നായിക വിക്രം ചിത്രത്തില്‍ നിന്ന് പുറത്ത്!

നിവിന്‍ പോളിയുടെ മെഗാഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവല്‍ ...

Widgets Magazine