വിവാഹമോചനം തേടുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായി; ക്ലൈമാക്സിൽ ഭർത്താവിനെ തിരിച്ചു കിട്ടി!

വെള്ളി, 7 ഏപ്രില്‍ 2017 (08:10 IST)

വിവാഹമോചനം നേടി ഭർത്താവിൽ നിന്നും അകന്ന് താമസിക്കുന്ന നടികളിൽ നിന്നും വ്യത്യസ്തയായത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് രംഭയുടെ ഭർത്താവ് ഇന്ദിരാകുമാർ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ക്ലൈമാക്സിൽ രംഭയ്ക്ക് ഭർത്താവിനെ തിരിച്ചു കിട്ടിയിരിക്കുകയാണ്.
 
കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം കൗണ്‍സിലിങ്ങിന് ഇരുവരും വിധേയരായി തങ്ങള്‍ക്കിടയിലെ  പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് രംഭയും കോടതിയെ സമീപിച്ചിരുന്നു. 
 
ഭർത്താവിനും ഭാര്യയ്ക്കും രണ്ടഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് ഇരുവർക്കും കൗൺസിലിങ്ങ് നടത്താൻ തീരുമാനിച്ചത്. 2010-ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ പത്തോളം മലയാള സിനിമകൾ

64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു പ്രഖ്യാപിക്കും. രാവിലെ 11.30-ന് നടക്കുന്ന ...

news

മമ്മൂട്ടി 1971 കണ്ടു, ഒന്നും മിണ്ടാതെ മേജര്‍ രവിയുടെ മുഖത്തേക്ക് നോക്കി!

മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ ...

മമ്മൂട്ടി 1971 കണ്ടു, ഒന്നും മിണ്ടാതെ മേജര്‍ രവിയുടെ മുഖത്തേക്ക് നോക്കി!

മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ ...