'മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കിൽ എനിക്ക് ഐറ്റം ഡാൻസും കളിക്കാം': വിമർശകർക്കുള്ള മറുപടിയുമായി കസ്‌തൂരി

ശനി, 9 ജൂണ്‍ 2018 (11:35 IST)

വിക്രം നായകനായെത്തിയ സാമിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഹരി സംവിധാനം ചെയ്യുന്ന സാമി 2വിന്റെ ടീസർ  പുറത്തുവിട്ടു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. അതിന് പിന്നാലെയാണ് തമിഴ് നടി കസ്‌തൂരി സാമി 2വിന്റെ ടീസറിനെ ട്രോളൊ രംഗത്തെത്തിയത്.
 
ടീസറിന് തമിഴ് പടം 2വിന്റെ ടീസറുമായി ബന്ധമുണ്ടെന്നും ടെംപ്ലേറ്റ് ഷോട്ടുകൾ നിരത്തിയാണ് സാമി 2വിന്റെ ടീസർ ഒരുക്കിയിട്ടുള്ളതെന്നും കസ്‌തൂരി ട്വീറ്റ് ചെയ്‌തു. ഇതിന് ശേഷമാണ് വിക്രത്തിന്റെ ആരാധകർ കസ്‌തൂരിക്കെതിരെ രംഗത്തെത്തിയത്. കിളവിയായിട്ടും ഐറ്റം ഡാൻസ് കളിച്ച് നടക്കാൻ നാണമില്ലേയെന്ന് വിക്രത്തിന്റെ ആരാധകർ നടിയോട് ചോദിച്ചു.
 
തമിഴ് പടം 2വിൽ കസ്‌തൂരി ഒരു ഐറ്റം ഡാൻസ് കളിക്കുന്നുണ്ട്. വിക്രം ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകാൻ താരം മറന്നില്ല. 'മകളുടെ പ്രായം വരുന്ന നടിമാർക്കൊപ്പം അഭിനയിക്കാൻ വിക്രത്തിന് പറ്റുമെങ്കിൽ ഈ പ്രായത്തിൽ ഞാൻ ഐറ്റം ഡാൻസ് കളിക്കുന്നതിന് എന്താണ് പ്രശ്‌നം എന്ന് കസ്‌തൂരി ആരാധകരോട് ചോദിച്ചു. എന്നാൽ കസ്‌തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിത്യ മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ

ബാലതാരമായി സിനിമയിൽ പ്രവേശിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നിത്യാ മേനോൻ. മലയാളം ...

news

'കാലാ എന്റെ പിതാവിന്റെ ജീവിതമാണ്'; സംവിധായകനെതിരെ ധാരാവി 'ഗോഡ്ഫാദറി'ന്റെ മകൾ

രജനീകാന്ത് ചിത്രമായ കാല തിയേറ്ററുകളിൽ മികച്ച പ്രദർശനം തുടരുകയാണ്. അതിനിടെയാണ് കാല തന്റെ ...

news

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിംഗ് ഖാന്റെ സഹോദരിയും

പാകിസ്‌താനിലെ പെഷവാറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാരൂഖിന്റെ സഹോദരി നൂർ ജഹാനും. ...

news

ഡെറിക് എബ്രഹാമിന്റെ മാസ് ലുക്കിന് പിറകിലെ രഹസ്യം ഇതാണ്; സംവിധായകൻ പറയുന്നു

അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ...

Widgets Magazine