നവീനൊപ്പമുള്ള ആദ്യപിറന്നാൾ ആഘോഷമാക്കി ഭാവന

വ്യാഴം, 7 ജൂണ്‍ 2018 (11:41 IST)

വിവാഹ ശേഷമുള്ള ആദ്യപിറന്നാളാണ് ഭാവനയ്‌ക്ക്. ആശംസകൾ അറിയിക്കാൻ സോഷ്യൽ മീഡികളിലും മറ്റും ആരാധകർ മത്സരിക്കുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഭാവനയ്‌ക്ക് ആശംസകൾ അറിയിക്കാൻ മറന്നിട്ടില്ല. കുട്ടിക്കാല ചിത്രം പങ്കിട്ടുകൊണ്ടാണ് ഭാവനയുടെ സഹോദരൻ ആശംസകൾ അറിയിച്ചത്.
 
വിവാഹ ശേഷം താരം കുടുംബിനിയായി ഒതുങ്ങിക്കഴിയുമോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ സിനിമയിൽ നിന്നുള്ള ആളായതുകൊണ്ടുതന്നെ താൻ വീണ്ടും സിനിമയിൽ സജീവമാകുമെന്ന് ഭാവന പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ താരം ഇത് വെളിപ്പെടുത്തിയിരുന്നു.
 
നിരവധി പ്രശ്‌നങ്ങൾ തരണം ചെയ്‌തുകൊണ്ടാണ് ഭാവന തന്റെ സന്തോഷങ്ങളെ തിരികെപ്പിടിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന താരത്തിന്റെ മടങ്ങിവരവിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

"ചില ബന്ധങ്ങൾ തകർന്നാലും സ്‌നേഹം നിലനിൽക്കും": ദീപിക

ബോളിവുഡിൽ വീണ്ടും താരവിവാഹമെന്ന് പറഞ്ഞായിരുന്നു ദീപികയുടെയും രൺവീർസിംഗിന്റെയും വാർത്ത ...

news

ആ ബന്ധം തുടർന്നിരുന്നെങ്കിൽ ഞാനും സാവിത്രിയെ പോലെ ആകുമായിരുന്നു: സമാന്ത

നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സമാന്തയ്ക്ക് നല്ലകാലമാണ്. തുടര്‍ച്ചയായി മൂന്നു ...

news

കാലായ്ക്ക് തിരിച്ചടി; രജനി ചിത്രം ഇന്റർനെറ്റിൽ!

പാ രഞ്ജിത് സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന ‘കാലാ’യ്ക്ക് വീണ്ടും തിരിച്ചടി. ...

news

അപ്പുവും മാത്തനും ബോളിവുഡിലേക്ക്

മലയാളത്തില്‍ വലിയ വിജയമായി മാറിയ ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക്. ലവ് യു സോണിയ ...

Widgets Magazine