തരംഗമായി റാം - ജാനു പ്രണയം; പതിനെട്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് ഏഴ് കോടിയിലേറെ

തരംഗമായി റാം - ജാനു പ്രണയം; പതിനെട്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് ഏഴ് കോടിയിലേറെ

Rijisha M.| Last Updated: വെള്ളി, 26 ഒക്‌ടോബര്‍ 2018 (08:54 IST)
തിയേറ്ററുകളിൽ പ്രണയം നിറച്ച് തമിഴ് ചിത്രം '96' ജൈത്രയാത്ര തുടരുകയാണ്. സൗഹൃദവും നഷ്ട പ്രണയവും പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രം ഒക്‌ടോബർ അഞ്ചിനാണ് കേരളത്തിൽ റിലീസ് ചെയ്‌തത്. ചിത്രം കേറളത്തിൽ നിന്ന് മാത്രമായി പതിനെട്ട് ദിവസംകൊണ്ട് നേടിയത് ഏഴ് കോടിയിലധികമാണ്.

തമിഴകത്ത് മാത്രമല്ല മലയാളത്തിലും ചരിത്രം സൃഷ്ടിക്കുകയാണ് വിജയ് സേതുപതി - കൂട്ടുകെട്ട്. മലയാളിയായ ഗോവിന്ദ് മേനോന്‍ ഈണം നല്‍കിയ അതിമനോഹരമായ ഗാനങ്ങളാണ് മറ്റൊരു ആകര്‍ഷണം. ഇതിനോടകം തന്നെ പാട്ടുകൾ എല്ലായിടത്തും ഹിറ്റായി മുന്നേറുകയാണ്.

വെറും അന്‍പത് ലക്ഷം രൂപ ചെലവില്‍ കേരളത്തില്‍ വിതരണം ചെയ്ത ചിത്രമാണിത്. സിനിമയുടെ വിതരണാവകാശത്തിനും പ്രമോഷനും ആകെ ചെലവായ തുകയാണ് 50 ലക്ഷം. ആദ്യ ദിവസം കേരളത്തില്‍ 95 തിയേറ്ററുകളിലായിരുന്നു റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ച 106, മൂന്നാംവാരം പിന്നിട്ടപ്പോള്‍ 104. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും നൂറിന് മുകളില്‍ തിയേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു.

മദ്രാസ് എന്റര്‍പ്രൈസസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത് 2 കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്ഷന്‍ അന്‍പത് കോടി പിന്നിട്ട് കഴിഞ്ഞു. പത്ത് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും 22.55 കോടിയാണ് ചിത്രം വാരിയത്. കര്‍ണാടകയിൽ നിന്ന്1.50 കോടിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :