46 വര്‍ഷം, 399 ചിത്രങ്ങള്‍! - ആരാധകര്‍ക്കായി അണിയറയില്‍ ഒരുങ്ങുന്ന ആ സര്‍പ്രൈസ് ഇതാണ്!

മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകര്‍ക്ക് വേണ്ടി ഒരുക്കുന്ന ആ വലിയ സര്‍പ്രൈസ് ഇതാണ്!

aparna| Last Updated: ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:18 IST)
സെപ്തംബര്‍ 7 മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ്. പിറന്നാള്‍ ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ആരാധകരും ഫാന്‍സ് വെല്‍‌ഫെയര്‍ അസോസിയേഷനും ആരംഭിച്ചുവെന്നാണ് സൂചനകള്‍. ഇത്തവണ മമ്മൂട്ടിയുടെ പിറന്നാള്‍ വ്യത്യസ്തമാക്കാനാണ് സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം.

1971ല്‍ മലയാള സിനിമയിലെത്തിയ മമ്മുട്ടി ഇതിനോടകം, 399 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. താരത്തിന്റെ 400- മത്തെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് സിനിമയില്‍ ഉള്ളവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ പിറന്നാളിന്റെ അന്ന് ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് തന്നെയാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനായി, രണ്ട് സിനിമകളുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്തംബര്‍ 7ന് ഉണ്ടാകുമെന്നാണ് സൂചനകള്‍. മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റിലൊരു ചിത്രം അണിയറയില്‍ ഒരുങ്ങാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഒന്നാമത്തെ വാര്‍ത്ത. മമ്മുട്ടിയും ദുഎഖറും ഒന്നിക്കുന്ന സിനിമ സഫലമാകാന്‍ പോകുന്നു എന്നതാണ് രണ്ടാമത്തെ വാര്‍ത്ത. ഈ രണ്ടു വിഷയങ്ങളും ഔദ്യോഗികമായി അന്ന് പുറത്തുവിടുമെന്നും സൂചനകള്‍ ഉണ്ട്. അതേസമയം, വാര്‍ത്ത സത്യമാണോ എന്ന കാര്യത്തെ കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

പിറന്നാള്‍ ദിനത്തില്‍ മമ്മുട്ടിയുടെ കരിയറിലെ തന്നെ പ്രധാന്യമുള്ള സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ചില വാര്‍ത്തകളില്‍ പറയുന്നത്. മമ്മുക്കയുടെ അടുത്ത വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. ചിത്രത്തെ കുറിച്ച് ഔദ്യോഗിക വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :