20 വര്‍ഷങ്ങള്‍, സത്യന്‍ അന്തിക്കാട് ഇനി മമ്മൂട്ടിയെക്കുറിച്ച് എന്ന് ചിന്തിക്കും!

ചൊവ്വ, 9 മെയ് 2017 (12:21 IST)

Widgets Magazine
Mammootty, Sathyan Anthikkad, Jomonte Suviseshangal, Dulquer Salman, Mukesh,  മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, ജോമോന്‍റെ സുവിശേഷങ്ങള്‍, ദുല്‍ക്കര്‍ സല്‍മാന്‍, മുകേഷ്

കുടുംബചിത്രങ്ങളുടെ പ്രിയസംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയും. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 20 വര്‍ഷങ്ങളാകുന്നു. ദീര്‍ഘമായ രണ്ട് പതിറ്റാണ്ടുകള്‍!
 
1997ല്‍ പുറത്തുവന്ന ‘ഒരാള്‍ മാത്രം’ എന്ന ഹിറ്റ് ചിത്രമാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. എസ് എന്‍ സ്വാമി തിരക്കഥയെഴുതിയ ആ സിനിമ ഒരു ഫാമിലി ത്രില്ലറായിരുന്നു. അതിനുശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല.
 
ഒരാള്‍ മാത്രത്തിന് ശേഷം 16 സിനിമകളാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത്. ഇവയില്‍ പലതും മെഗാഹിറ്റുകളായി. എന്നാല്‍ മമ്മൂട്ടി ചെയ്യേണ്ടുന്ന കഥാപാത്രങ്ങള്‍ ഈ സിനിമകളിലൊന്നിലും ഇല്ലാതിരുന്നതിനാലാകണം സത്യന്‍ അന്തിക്കാട് മലയാളത്തിന്‍റെ മെഗാതാരത്തെ ക്ഷണിക്കാതിരുന്നത്.
 
എന്നാല്‍ സത്യന്‍ അന്തിക്കാട് ഒടുവില്‍ ചെയ്ത ജോമോന്‍റെ സുവിശേഷങ്ങളില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. എന്തായാലും അടുത്ത സത്യന്‍ ചിത്രത്തിനായി മലയാളികള്‍ കാത്തിരിക്കുന്ന സമയമാണ്. ആ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി ആയിരിക്കുമോ? Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രണ്ടുതവണ പരാജയം, മമ്മൂട്ടിയുടെ കാര്യത്തില്‍ ജീത്തുജോസഫ് എന്ന് വിജയിക്കും?!

കുറ്റാന്വേഷണ സിനിമകളില്‍, സസ്പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവുമധികം അഭിനയിക്കുകയും അവയെല്ലാം ...

news

മമ്മൂട്ടിയുടെ ‘അപൂര്‍വ്വസഹോദരങ്ങള്‍’; തല്ലാന്‍ പറഞ്ഞാല്‍ തല്ലും, കൊല്ലാന്‍ പറയില്ല!

അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ...

news

മോഹൻലാലിന്റെ വില്ലനെ 'വില്ലനാ'ക്കുന്നവർ ശ്രദ്ധിക്കുക!

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ അണിയറയിൽ ഒരുങ്ങുകയാണ്. ...

news

ഇവൾ ശോഭനയെ കടത്തിവെട്ടുമോ?

ഡബ്സ്‌മാഷുകൾ അരങ്ങുതകർക്കുകയാണ്. ഒന്നിനൊന്ന് മികച്ചതായി മാറുകയാണ് എല്ലാം. ഇപ്പോൾ സോഷ്യൽ ...

Widgets Magazine