1971ന് സംഭവിച്ചതെന്ത്? പ്രേക്ഷകരുടെ തണുപ്പന്‍ പ്രതികരണത്തിന് കാരണമെന്ത്?

1971 Beyond Borders, Mohanlal, Major Ravi, Mammootty, The Great Father, Haneef Adeni, Priyadarshan, 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, മോഹന്‍ലാല്‍, മേജര്‍ രവി, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, ഹനീഫ് അദേനി, പ്രിയദര്‍ശന്‍
സിജോമോന്‍ ജോയ്| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (15:30 IST)
ഏറെ പ്രതീക്ഷയോടെയായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന മോഹന്‍ലാല്‍ ചിത്രം റിലീസായത്. വലിയ രീതിയിലുള്ള ഫാന്‍സ് യുദ്ധം നടന്നുകൊണ്ടിരിക്കെയാണ് ചിത്രം റിലീസായതെന്ന പ്രത്യേകതയുമുണ്ട്. ആദ്യദിന കളക്ഷനില്‍ പുതിയ റെക്കോര്‍ഡ് ഈ സിനിമ സ്ഥാപിക്കുമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്താക്കുന്ന പ്രകടനമാണ് ചിത്രം ആദ്യദിനം കാഴ്ചവച്ചത്.

ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ 2.80 കോടി മാത്രമാണ്. ഈ കണക്കുകള്‍ കടുത്ത നിരാശയാണ് മോഹന്‍ലാല്‍ ഫാന്‍സിന് സമ്മാനിച്ചത്. മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ ചില ചിത്രങ്ങള്‍ മുമ്പ് സമ്മാനിച്ച നിരാശ കാരണമാകണം കുടുംബപ്രേക്ഷകരുഇടെ പിന്തുണ ആദ്യനാളുകളില്‍ 1971ന് ലഭിക്കുന്നില്ല.

മികച്ച തിരക്കഥയുടെ അഭാവം തന്നെയാണ് ഈ സിനിമയ്ക്ക് പറ്റിയ പാളിച്ച. മലയാളത്തില്‍ ഒരു സിനിമ വന്‍ ഹിറ്റാവണമെങ്കില്‍ അതിന് മലയാളിത്തം ഉണ്ടാകണം. കീര്‍ത്തിചക്ര പോലെ ഒരു സിനിമയുടെ ഫോര്‍മുല അതേരീതിയില്‍ ആവര്‍ത്തിക്കുന്നതാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ് നേരിട്ട തണുപ്പന്‍ പ്രതികരണത്തിന് ഒരു കാരണം.

ഈ സിനിമയുടെ പ്രൊമോഷനും ആവശ്യമായ രീതിയില്‍ നടന്നില്ല എന്നത് ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന് തടസമായി. ചിത്രത്തേക്കുറിച്ച് ഹൈപ്പ് തീരെയില്ലായിരുന്നു. വമ്പന്‍ പരസ്യപ്രചരണവുമായി വന്ന് മെഗാഹിറ്റായി മാറിയ ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് അധികം പരസ്യമില്ലാതെ 1971 എത്തിയത്.

ഒരു പാന്‍ ഇന്ത്യന്‍ അപ്പീലിനായി മറുഭാഷാതാരങ്ങളെ കുത്തിനിറച്ചതും മറ്റ് ഭാഷകളിലുള്ള സംഭാഷണവും ചിത്രത്തിന് വിനയായതായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :