ഷാജി കൈലാസ് അന്ന് മമ്മൂട്ടിയെ നായകനാക്കിയിരുന്നെങ്കില്‍ ഇന്നീ പൃഥ്വിച്ചിത്രം നടക്കുമായിരുന്നില്ല!

ശനി, 26 നവം‌ബര്‍ 2016 (15:55 IST)

Widgets Magazine
ഷാജി കൈലാസ്,  മമ്മൂട്ടി,  കര്‍ണന്‍, പൃഥ്വിരാജ്, വിമല്‍, മോഹന്‍ലാല്‍, Madhupal, Prithviraj, Mammootty, Karnan, Shaji Kailas

മമ്മൂട്ടിയുടെ കര്‍ണനും പൃഥ്വിരാജിന്‍റെ കര്‍ണനുമാണ് ഇപ്പോള്‍ മലയാള സിനിമാലോകത്തെ ചര്‍ച്ചാവിഷയം. എന്ന് നിന്‍റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന, പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍റെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതിനെപ്പറ്റി സംവിധായകന്‍ മധുപാല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
 
പി ശ്രീകുമാറാണ് മമ്മൂട്ടിയുടെ കര്‍ണന്‍റെ തിരക്കഥ. 18 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ശ്രീകുമാര്‍ തയ്യാറാക്കിയ ഈ തിരക്കഥ മധുപാലിന് മുമ്പ് മറ്റ് പല സംവിധായകരും സിനിമയാക്കാന്‍ മോഹിച്ചതാണ്. ഹരിഹരനും ഷാജി കൈലാസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
 
കര്‍ണന്‍ നിര്‍മ്മിക്കാന്‍ ആരും തയ്യാറാകാതിരുന്നതിനാലാണ് തനിക്ക് ആ ചിത്രം ചെയ്യാന്‍ കഴിയാതെ പോയതെന്ന് ഷാജി കൈലാസ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. “ഈ പ്രോജക്ട് ഞാന്‍ ഉപേക്ഷിക്കാന്‍ കാരണം ഇതിന്റെ ബഡ്ജറ്റ് ആണ്. അന്ന് ഇതിന് പറ്റിയ നിര്‍മാതാക്കളെയും കണ്ടെത്താനായില്ല” - മനോരമയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.
 
അഞ്ചുവര്‍ഷം മുമ്പാണ് താന്‍ ഈ തിരക്കഥ വായിക്കുന്നതെന്നും ശ്രീകുമാറേട്ടന്‍ ഈ തിരക്കഥയ്ക്കുവേണ്ടി നടത്തിയ പഠനത്തേക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും ഷാജി കൈലാസ് പറയുന്നു. ഗംഭീര തിരക്കഥയാണതെന്നും ഷാജി കൈലാസ് സാക്‍ഷ്യപ്പെടുത്തുന്നു.
 
അന്ന് മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസിന് കര്‍ണന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഇന്ന് ചിലപ്പോള്‍ പൃഥ്വിരാജിന്‍റെ കര്‍ണനെക്കുറിച്ച് വിമല്‍ പോലും ആലോചിക്കുമോ എന്ന് സംശയമാണ്!Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ധനുഷ് നാടും വീടും ഉപേക്ഷിച്ച് ഓടിപോന്നവൻ, തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് വയോധിക ദമ്പതികൾ; ധനുഷ് ഉടൻ എത്തണമെന്ന് കോടതി!

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വയോധികർ രംഗത്ത് വന്ന സംഭവത്തിൽ വഴിത്തിരിവ്. ...

news

ഇതുപോലൊരു വിവാഹ മംഗളാശംസ ഇതുവരെ ആർക്കും കിട്ടിയിട്ടുണ്ടാകില്ല!

ദിലീപ്- കാവ്യ വിവാഹത്തിന്റെ പുകിലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളെയും ...

news

മമ്മൂട്ടി കണ്ടാലുടനെ വന്ന് കെട്ടിപ്പിടിക്കില്ല!

കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം ...

Widgets Magazine