വിശ്വരൂപം കൊണ്ട താരചക്രവർത്തിയുടെ പട്ടാഭിഷേകം; ആരവങ്ങൾ അവസാനിക്കുന്നില്ല!

ശനി, 8 ഏപ്രില്‍ 2017 (10:55 IST)

മലയാള സിനിമയിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന ഗ്രേറ്റ്ഫാദറിനെ തളർത്താൻ ചിത്രം 1971 ബിയോണ്ട് ബോഡേർസിനും സാധിച്ചില്ല എന്ന് വേണം പറയാൻ. ഫസ്റ്റ് ഡേ റെക്കോർഡ് ചിത്രം നിലനിർത്തിയതായാണ് ലഭിക്കുന്ന സൂചന. 
 
ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരവും മോഹൻലാൽ ചിത്രവും ഗ്രേറ്റ്ഫാദറിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും നിലവിൽ തന്നെയാണ് മുന്നിൽ. ആദ്യ ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണമാണ് ജോർജേട്ടൻസ് പൂരത്തിന് വിനയായത്. അതേ സാഹചര്യം തന്നെയാണ് 1971 ബിയോണ്ട് ബോർഡേർസിനും. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.
 
കൂടെയുള്ള ചിത്രങ്ങളുടെ പ്രതികൂല സാഹചര്യങ്ങൾ ഗ്രേറ്റ് ഫാദറിനെ തെല്ലും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാൻ. രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ഇപ്പോഴും മികച്ച കളക്ഷനോടെയാണ് കുതിക്കുന്നത്. ഇന്നലെ ഗ്രേറ്റ്ഫാദറിന് നിരവധി കേന്ദ്രങ്ങളിൽ സ്പെഷ്യൽ ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. ഇതും കളക്ഷൻ കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിനായകനിൽ നിന്നും മോഹൻലാലിലേക്ക്!

ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ...

news

ബിയോണ്ട് ബോർഡേഴ്സിൽ തകർത്തത് മമ്മൂട്ടി! നരേഷൻ കിടിലൻ, അപാരം!

പുലിമുരുകന് ശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തെങ്കിലും ...

news

പ്രതീക്ഷിച്ചിരുന്നില്ല, അവാർഡ് വിളിച്ച് തരികയായിരുന്നു: മോഹൻലാൽ

64ആമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശത്തിന് ...

news

ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി

ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യൻ ജോർജിന്റെ ...