Widgets Magazine Widgets Magazine

രാജ 2 വന്നാല്‍ നേരിടാന്‍ റെഡിയായി മോഹന്‍ലാല്‍, അണിയറയില്‍ ആലോചനകള്‍ സജീവം!

ചൊവ്വ, 14 ഫെബ്രുവരി 2017 (12:51 IST)

Widgets Magazine
Raja 2, Mammootty, Mohanlal, Vysakh, Udaykrishna, Pulimurugan, രാജ 2, മമ്മൂട്ടി, മോഹന്‍ലാല്‍, വൈശാഖ്, ഉദയ്കൃഷ്ണ, പുലിമുരുകന്‍

വൈശാഖ് തന്‍റെ അടുത്ത ബ്രഹ്‌മാണ്ഡചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന രാജ 2. ഈ സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ് എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം. മമ്മൂട്ടി ഇത്രയും കാലം ചെയ്ത സിനിമകളേക്കാളെല്ലാം കൂടുതല്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുമായിരിക്കും. ഉദയ്കൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്.
 
എന്തായാലും മമ്മൂട്ടി ആരാധകര്‍ രാജ 2വിന്‍റെ ആഘോഷം ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ ക്യാമ്പും ആരാധകരും ഈ വാര്‍ത്തയില്‍ നിരാശരൊന്നുമല്ല. കാരണം അവര്‍ക്ക് ആഘോഷിക്കാനുള്ള വകയും സംവിധായകന്‍ വൈശാഖ് തന്നെ നല്‍കുന്നുണ്ട്.
 
പുലിമുരുകന് ശേഷം അതേ ടീമിന്‍റെ മറ്റൊരു സിനിമ വരുന്നു. മോഹന്‍ലാല്‍ - വൈശാഖ് - ടീമിന്‍റെ ബ്രഹ്മാണ്ഡ മാസ് മസാല ചിത്രത്തിന്‍റെ പ്രാരംഭ ജോലികളും ആരംഭിച്ചുകഴിഞ്ഞു. ഇതിന്‍റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് വിവരം.
 
പുലിമുരുകനെ വെല്ലുന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ഇതും എന്നാണ് വിവരം. മോഹന്‍ലാല്‍ ഈ സിനിമയില്‍ രാവണപ്രഭു, ആറാം തമ്പുരാന്‍ സ്റ്റൈലിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വിവരം.
 
ഏറ്റവും കൌതുകകരമായ കാര്യം ഈ രണ്ട് പ്രൊജക്ടുകളും നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമായിരിക്കും എന്നതാണ്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ പടം വേണ്ടെന്ന് തീരുമാനിച്ചയുടന്‍ മമ്മൂട്ടി ഇടപെട്ടു!

എം‌ടിയുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരികുമാര്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചുനടക്കുന്ന ...

news

ആഗസ്റ്റ് 1ന് മൂന്നാം ഭാഗമോ? പെരുമാള്‍ വീണ്ടും?

മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം ...

news

സൊനാക്ഷിയെ രജനികാന്ത് രക്ഷിച്ചില്ല, വിജയ് രക്ഷിക്കുമോ?

സൊനാക്ഷി സിന്‍‌ഹ ആദ്യം അഭിനയിച്ച തമിഴ് ചിത്രം രജനികാന്തിനൊപ്പമായിരുന്നു. ‘ലിങ്ക’ എന്ന ആ ...

news

പുലിമുരുകന് എതിരാളിയില്ല; മത്സരിക്കാന്‍ ആളില്ലേ? തനിക്ക് 100 കോടി ക്ലബ് സ്വപ്നമില്ലെന്ന് ദുല്‍ക്കര്‍ !

തന്‍റെ സിനിമകള്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കണമെന്ന സ്വപ്നമൊന്നും തനിക്കില്ലെന്ന് യുവ ...

Widgets Magazine Widgets Magazine