മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക്!

ചൊവ്വ, 18 ഏപ്രില്‍ 2017 (19:37 IST)

Widgets Magazine
Mammootty, Rajnikanth, Lohithadas, Bhoothakkannadi, Thalapathy, Mani Ratnam, മമ്മൂട്ടി, രജനികാന്ത്, ലോഹിതദാസ്, ഭൂതക്കണ്ണാടി, ദളപതി, മണിരത്നം

ഇന്ത്യന്‍ സിനിമയില്‍ രജനികാന്ത് എന്ന താരത്തിന് ഒരു പകരക്കാരനില്ല. കോടിക്കണക്കിന് ആരാധകരുള്ള താരം. ഇന്ത്യന്‍ സിനിമ സൃഷ്ടിച്ച ഏറ്റവും ജനപ്രീതിയുള്ള താരം. രജനികാന്തിനെ നായകനാക്കി മമ്മൂട്ടി ഒരു സിനിമ സംവിധാനം ചെയ്താലോ?
 
ഇന്‍ററസ്റ്റിംഗായ സംഗതിയാണ് അല്ലേ? എങ്കില്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ആലോചന മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. ലോഹിതദാസ് ഭൂതക്കണ്ണാടിയുടെ തിരക്കഥ മമ്മൂട്ടിക്ക് നല്‍കിയപ്പോഴായിരുന്നു അത്.
 
രജനികാന്തിനെ നായകനാക്കി ഭൂതക്കണ്ണാടി സംവിധാനം ചെയ്യാനാണ് മമ്മൂട്ടി ആലോചിച്ചത്. ഇക്കാര്യം രജനിയുമായി മമ്മൂട്ടി ചര്‍ച്ച ചെയ്യുകയും ചെയ്തു. വിശദമായി കഥ പറയുകയും ചെയ്തു. 
 
എന്നാല്‍ ആ പ്രൊജക്ട് വര്‍ക്കൌട്ടായില്ല. രജനിയെ ഇക്കാര്യത്തില്‍ മമ്മൂട്ടി നിര്‍ബന്ധിച്ചതുമില്ല. പിന്നീട് ആ തിരക്കഥ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് തന്നെ സംവിധാനം ചെയ്തു. ലോഹിയുടെ ആദ്യ സംവിധാന സംരംഭം.
 
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ആ സിനിമയിലൂടെ ലോഹിതദാസിന് ലഭിക്കുകയും ചെയ്തു. രജനികാന്തിനെ നായകനാക്കി മമ്മൂട്ടി ആ സിനിമ ചെയ്തിരുന്നെങ്കില്‍ മമ്മൂട്ടിക്കും കിട്ടുമായിരുന്നോ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ്? ആലോചിക്കാന്‍ കൌതുകമുള്ള കാര്യം തന്നെ!Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

യഥാര്‍ത്ഥത്തില്‍ ഗ്രേറ്റ്ഫാദര്‍ എല്ലാവരെയും അമ്പരപ്പിച്ചു, ഇത് ആരും പ്രതീക്ഷിച്ചതല്ല!

മമ്മൂട്ടി തന്‍റെ കരിയറില്‍ ഒരുപാട് വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയും ...

news

രണ്ടാമൂഴത്തില്‍ മമ്മൂട്ടി അഭിനയിക്കില്ല!

എം ടിയുടെ രണ്ടാമൂഴം 1000 കോടി ബജറ്റില്‍ മലയാളത്തില്‍ സിനിമയാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ...

news

മമ്മൂട്ടി വീണ്ടും പൊലീസ്, ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലര്‍; വേട്ടൈയാട് വിളയാട് സ്റ്റൈല്‍ !

മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ക്രൈം ത്രില്ലറില്‍ ...

news

ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തുവരുന്നു, നന്ദഗോപാല്‍ മാരാര്‍ !

പരമാധികാരം എന്ന പേരില്‍ രഞ്ജിത്തും ഷാജി കൈലാസും നന്ദഗോപാല്‍ മാരാരെ നായകനാക്കി ഒരു സിനിമ ...

Widgets Magazine